Saturday 29 June 2013

ബാര്‍ണെറ്റ് പ്രഭാവം Barnett Effect

ബാര്‍ണെറ്റ് പ്രഭാവം Barnett Effect :  കാന്തതയില്ലാത്ത ഒരു ഇരുന്പുദണ്ഡിനെ അതിന്‍റെ അക്ഷത്തെ ആധാരമാക്കി അതിവേഗം കറക്കിയാല്‍ അത് ചെറുതായി കാന്തവല്‍ക്കരിക്കപ്പെടുന്ന പ്രതിഭാസം.  അമേരിക്കന്‍ ഭൗതികശാസ്‌ത്രഞ്‌ജനായ സാമുവല്‍ ബാര്‍ണെറ്റ് (Samuel Barnett) 1915 ലാണ് ഈപ്രതിഭാസം കണ്ടുപിടിച്ചത്.             

ബാര്‍ബെല്‍ Barbel (Fish)

ബാര്‍ബെല്‍ Barbel (Fish) : താടിയില്‍ നീണ്ട നാരുപോലുളള സ്പര്‍ശിനികളുളള ഒരുതരം മത്സ്യം. ശുദ്ധജലത്തില്‍ മാത്രം കാണപ്പെടുന്നു.
                                        

Friday 28 June 2013

ബാബോ നിയമം Babo's Law

ബാബോ നിയമം Babo's Law : ഒരു പദാര്‍ഥം ഒരു ദ്രാവകത്തില്‍ ലയിക്കുന്പോള്‍  ദ്രാവകത്തിന്‍റെ ബാഷ്പമര്‍ദ്ദം കുറയുന്നു. എത്ര കുറയുന്നു എന്നത് ലയിച്ച പദാര്‍ഥത്തിന്‍റെ അളവിന് ആനുപാതികമാണ്. ജര്‍മ്മന്‍ക്കാരനായ വോണ്‍ ബാബോ ആണ് ഈ നിയമം കണ്ടുപിടിച്ചത്.                                                                                        

ബാബിറ്റ് ലോഹം Babbitt Metal

ബാബിറ്റ് ലോഹം Babbitt Metal : ബെയറിങ്ങുകള്‍ ഉണ്ടാക്കുവാന്‍ ഉപയോഗിക്കുന്ന ഒരിനം ലോഹസങ്കരം. പ്രധാനഘടകം വെളുത്തീയമാണ്. ആന്‍റിമണിയും ചെന്പും കറുത്തീയവും കുറഞ്ഞ അളവില്‍ ചേര്‍ത്തിരിക്കും. അമേരിക്കക്കാരനായ ഐസക് ബാബിറ്റ് ആണ് ഇതിന്‍റെ മൂലസങ്കരം കണ്ടുപിടിച്ചത്.                                                                                     

ബബൂണ്‍ Baboon

ബബൂണ്‍ Baboon : നായുടേതുപോലുളള മോന്തയും പല്ലുകളുമുളള ഒരു ആഫ്രിക്കന്‍ കുരങ്ങ്. സമൂഹജീവിയാണ്.            
                     

അവൊഗാഡ്രോ നിയമം Avogadro's Law

അവൊഗാഡ്രോ നിയമം Avogadro's Law : ഒരേ മര്‍ദ്ദത്തിലും താപനിലയിലും ഉളള തുല്യവ്യാപ്തം വാതകങ്ങളിലെല്ലാമുളള തന്‍മാത്രകളുടെ എണ്ണം തുല്യമാണ്. ഇതാണ് അവൊഗാഡ്രോ നിയമം. ഇറ്റാലിയന്‍ ഭൗതികശാസ്‌ത്രഞ്‌ജനായ അമേദിയോ അവൊഗാഡ്രോ 181 1 ലാണ് അവൊഗാഡ്രോ നിയമം ആവിഷ്ക്കരിച്ച ത്.                                                               

ആക്സില്‍ Axle

ആക്സില്‍ Axle : വാഹനങ്ങളുടെ ചക്രങ്ങളെ ബന്ധിപ്പിച്ച് താങ്ങിനിര്‍ത്തുന്ന ദണ്ഡ്. വാഹനത്തിന്‍റെ മൊത്തം ഭാരം ഈ ദണ്ഡുകളിലൂടെയാണ് ചക്രങ്ങള്‍ വഴി ഭുമിയിലേക്ക് വിതരണം ചെയ്യപ്പെടുന്നത്.                                                               

Tuesday 25 June 2013

ഓക്സിനുകള്‍ Auxins

ഓക്സിനുകള്‍ Auxins :  ഇത് സസ്യ ഹോര്‍മോണ്‍ ആണ്. സസ്യങ്ങളില്‍ വളര്‍ച്ച നിയന്ത്രിക്കുന്ന സുപ്രധാന ഹോര്‍മോണുകള്‍. കണ്ഡങ്ങളുടെയും വേരുകളുടെയും വളരുന്ന അഗ്രഭാഗങ്ങളില്‍ ഇവ ധാരാളം ഉണ്ട്. ഓക്സിന്‍റെ അളവു കുറഞ്ഞാല്‍ ഇലകളും പുഷ്പങ്ങളും കൊഴിയും. കൃത്രിമ ഓക്സിനുകള്‍ ഉപയോഗിച്ച് ഇതൊഴിവാക്കാം.                                                                                                         

ഔറം Aurum

ഔറം Aurum : സ്വര്‍ണത്തിന്‍റെ ലത്തീന്‍ പേര്.          

ഓഗര്‍ പ്രഭാവം Auger Effect

ഓഗര്‍ പ്രഭാവം Auger Effect :   അണുവില്‍ x രശ്മി പതിക്കുന്നതിന്‍റെ ഫലമായി x രശ്മിയോ ഗാമാരശ്മിയോ, ഉത്സര്‍ജിക്കാതെ ഇലക്ട്രോണ്‍ ഉത്സര്‍ജിക്കപ്പെടുന്നതാണ് ഇത്. ഇതിന്‍റെ ഫലമായി അണു അയണീകരിക്കപ്പെടുന്നതിനാല്‍ ഓഗര്‍ അയണീകരണം എന്നും പറയുന്നു. പിയറി വിക്ടര്‍ ഓഗര്‍ Pierre Victor Auger   ആണ് ഇത് കണ്ടുപിടിച്ചത്.                                                                                                    

Saturday 22 June 2013

അറ്റോള്‍ Atoll

അറ്റോള്‍ Atoll : സമുദ്രത്തില്‍, നടുക്ക് ജലവും ചുറ്റും പവിഴപ്പുറ്റും ഉളള ഭാഗം. വൃത്തം, ദീര്‍ഘവൃത്തം, ലാടാകൃതി മുതലായി പല ആകൃതികളിലും പവിഴപ്പുറ്റ് ഉണ്ട്.
                                              

അസ്ഫിക്സിയ Asphyxia

അസ്ഫിക്സിയ Asphyxia : ഓക്സിജന്‍റെ കുറവുമൂലം രക്തത്തിലും മറ്റു കലകളിലും കാര്‍ബണ്‍ഡയോക്സൈഡിന്‍റെ അളവ് വര്‍ധിച്ചുണ്ടാകുന്ന ശ്വാസം മുട്ടല്‍. വിഷവാതകം ശ്വസിക്കല്‍, ഇലക്ട്രിക് ഷോക്ക്, വെളളത്തില്‍ മുങ്ങിപ്പോകല്‍ എന്നിവ കാരണമാകാം.                                                                                      

ആള്‍ട്ടീമീറ്റര്‍ Altimeter

ആള്‍ട്ടീമീറ്റര്‍ Altimeter : സമുദ്ര നിരപ്പില്‍ നിന്നുളള ഉയരം അളക്കുവാനുളള ഉപകരണം.  
                           

ക്രോണോഗ്രാഫ് Chronograph

ക്രോണോഗ്രാഫ് Chronograph :  സമയം വളരെ കൃത്യമായി രേഖപ്പെടുത്തുന്നതിനുളള ഉപകരണം.  

                      

ക്രോണോമീറ്റര്‍ Chronometer

ക്രോണോമീറ്റര്‍ Chronometer : സമയം കൃത്യമായി നിര്‍ണയിക്കുന്നതിനുളള ഉപകരണം. കപ്പലുകളിലെ ആവശ്യങ്ങള്‍ക്കായി പ്രത്യേകമായി ഡിസൈന്‍ ചെയ്യപ്പെട്ടതാണ് ഇത്. കൃത്യമായി സമയം അറിയുന്നതിനുളള ഏതുപകരണത്തിനും ഈ പേര് ഉപയോഗിക്കാറുണ്ട്.                                                                           

Friday 21 June 2013

ആര്‍ക്കിയോപ്റെറ്റിക്സ് Archaeopteryx

ആര്‍ക്കിയോപ്റെറ്റിക്സ് Archaeopteryx : ഉരഗത്തില്‍നിന്ന് രൂപമെടുത്ത ആദ്യത്തെ പക്ഷിയാണിത്. ജൂറാസിക് കലത്തില്‍ ജീവിച്ചിരുന്ന ഇത് വംശമറ്റുപോയി. പരിണാമ  ശ്രേണിയില്‍ ഉരഗങ്ങള്‍ക്കും പക്ഷികള്‍ക്കുമിടയിലെ കണ്ണിയാണ് ഇത്. ഉരഗങ്ങളുടെയും പക്ഷികളുടെയും ചില പ്രത്യേകതകള്‍ ഇതിന്‍റെ ശരീരഘടനയില്‍ കാണാം. നീണ്ടവാല്, പല്ലുളളചുണ്ട്, നഖമുളള കൈവിരലുകള്‍ ഇവ ഉരഗങ്ങളുടേതാണ്. ചിറകുകള്‍, തൂവലുകള്‍, തലയോടിന്‍റെ ആകൃതി ഇവ പക്ഷികളുടേതും.           
                                                                                                                                                                    

Tuesday 18 June 2013

അപ്രോട്ടിക് Aprotic

അപ്രോട്ടിക് Aprotic : പ്രോട്ടോണ്‍ ദാനം ചെയ്യുകയോ സ്വീകരിക്കുകയോ ചെയ്യാത്ത ലായകത്തെയാണ് അപ്രോട്ടിക് എന്ന് പറയുന്നത്. ഉദാഹരണം അസെറ്റോണ്‍, ബെന്‍സീന്‍.                                           

Monday 17 June 2013

ആന്‍റിപൈറെറ്റിക് Antipyretic

ആന്‍റിപൈറെറ്റിക് Antipyretic : പനിക്കെതിരെ ഉപയോഗിക്കുന്ന ഔഷധങ്ങളെയാണ് ആന്‍റിപൈറെറ്റിക് എന്ന് പറയുന്നത്. പാരസിറ്റമോള്‍, ആസ്പിരിന്‍ എന്നിങ്ങനെ നിരവധി പനിമരുന്നുകളുണ്ട്.                                                            

ആന്‍റിഹിസ്റ്റാമിന്‍ Antihistamine

ആന്‍റിഹിസ്റ്റാമിന്‍ Antihistamine : അലെര്‍ജിമൂലവും മറ്റും ശരീരകലകളില്‍ വര്‍ധിച്ച തോതില്‍ ഹിസ്റ്റാമിന്‍ ഉല്പാദിപ്പിക്കപ്പെടുന്നതുകൊണ്ടുളള ദോഷഫലങ്ങള്‍ തടയാനുളള ഔഷധം.                                                        

Thursday 6 June 2013

അനൊഡൈസ് Anodize

അനൊഡൈസ് Anodize : അലൂമിനിയം പോലുളള ഭാരം കുറഞ്ഞ ലോഹങ്ങള്‍ കേടാകാതിരിക്കുന്നതിനായി ഒരു ഓക്സൈഡുപാളികൊണ്ട് സംരക്ഷണകവചം നല്‍കുന്ന വൈദ്യുതവിശ്ളേഷണപ്രക്രിയ. ഭംഗി വര്‍ധിപ്പിക്കുന്നതിനും ഇങ്ങനെ ചെയ്യാറുണ്ട്.                                                                    

ആന്‍ജൈനാ പെക്റേറാറിസ് Angina pectoris

ആന്‍ജൈനാ പെക്റേറാറിസ് Angina pectoris : ഹൃദയപേശിയിലേക്കുളള രക്തപ്രവാഹം തകരാറിലാകുന്പോഴുളള രോഗം. നെഞ്ചില്‍ തുടങ്ങുന്ന ശക്തിയായ വേദന കൈകളിലേക്കോ, താടിയെല്ലിലേക്കോ വ്യാപിക്കുന്നതാണ് രോഗലക്ഷണം.                                                                       

അനിറോയ്ഡ് ബാരോമീറ്റര്‍ Aneroid Barometer

അനിറോയ്ഡ് ബാരോമീറ്റര്‍ Aneroid Barometer : അന്തരീക്ഷമര്‍ദ്ദമളക്കാനുളള ഒരു ഉപകരണം. ഭാഗികമായി വായു നീക്കം ചെയ്ത ഒരു ലോഹപ്പെട്ടി, അന്തരീക്ഷമര്‍ദ്ദം കൂടുകയും കുറയുകയും ചെയ്യുന്നതിനനുസരിച്ച് പെട്ടി വികസിക്കുകയും സങ്കോചിക്കുകയും ചെയ്യും. ഈ ചലനം ചില ഉത്തോലക ക്രമീകരണങ്ങള്‍ വഴി ഒരു സൂചിയുടെ  ചലനമായി മാറുന്നു. സൂചിയുടെ ചലനം നേരിട്ട്  അന്തരീക്ഷമര്‍ദ്ദം സുചിപ്പിക്കുന്നു.

                                                                                                                       

Wednesday 5 June 2013

ആനിമോമീറ്റര്‍ Anemometer

ആനിമോമീറ്റര്‍  Anemometer : വായുവിന്‍റെയോ മറ്റു വാതകങ്ങളുടെയോ വേഗം അളക്കുവാനുളള ഉപകരണം. ആനിമോസ് (Anemos) എന്ന ഗ്രീക്ക് പദത്തില്‍ നിന്നാണ് ഈ വാക്ക് ഉണ്ടായത്. ഈ വാക്കിന്‍റെ അര്‍ഥം കാറ്റ് എന്നണ്.  

അമീബിയാസിസ് Amoebiasis

അമീബിയാസിസ് Amoebiasis : അമീബമൂലം ഉണ്ടാക്കുന്ന രോഗം. എന്‍റമീബ ഹിസ്റ്റോളിറ്റിക്ക മൂലമുണ്ടാക്കുന്ന വയറുകടിയെ  പരാമര്‍ശിക്കാന്‍ സാധാരണ ഉപയോഗിക്കുന്നു.                                                    

അമീബോസൈറ്റ് Amoebocyte

അമീബോസൈറ്റ്  Amoebocyte : ബഹുകോശ ജന്തുക്കളുടെ ശരീരടിഷ്യുവിലെ സ്വതന്ത്ര സഞ്ചാരികോശങ്ങള്‍. രക്തത്തില്‍ കാണപ്പെടുന്നു. ആകൃതിയിലും പ്രകൃതിയിലും അമീബയോട് സാമ്യം ഉളളതുകൊണ്ടാണ് ഈ പേര്.                                                              

Tuesday 4 June 2013

ആംനിയോട്ട Amniota

ആംനിയോട്ട Amniota : ഉരഗങ്ങള്‍, പക്ഷികള്‍, സസ്തനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന ജന്തുവിഭാഗത്തിന്റെ പൊതുനാമം. അധികവും കരയ്ക്കാണ് ജീവിക്കുന്നത്. വളരുന്ന ഭ്രൂണത്തോടനുബന്ധിച്ച് ചില സ്‌തരങ്ങളുണ്ടെന്നത് ഇവയുടെ പ്രത്യേകതയാണ്. ഇതില്‍ പ്രധാന സ്‌തരം ആംനിയോണ്‍ ആണ്. ഈ സ്‌തരവും അതിനുളളിലുളള ദ്രവവും കൂടി  ഭ്രൂണത്തെ പൊതിഞ്ഞുസൂക്ഷിക്കുന്നതുകൊണ്ടാണ് ഈ പേര് കൊടുത്തിടുളളത്.                                                                                                                               

ആംനിയോട്ടികദ്രവം Amniotic fluid

ആംനിയോട്ടികദ്രവം  Amniotic fluid : ഗര്‍ഭാശയത്തില്‍ വളരുന്ന ഭ്രൂണത്തെ വലയം ചെയ്തിരിക്കുന്ന ദ്രാവകമാധ്യമം. ഈ ദ്രവം  ഭ്രൂണത്തെ എപ്പോഴും നനവുളളതാക്കി സൂക്ഷിക്കുകയും ആഘാതം, ഒട്ടിപ്പിടിക്കല്‍   എന്നിവയില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു. പ്രസവസമയത്ത് ആംനിയോണ്‍ പൊട്ടുന്പോള്‍ ഈ  ദ്രവം പുറത്തേക്കു പോകുന്നു.                                                                                                             

ആംനിയോണ്‍ Amnion

ആംനിയോണ്‍  Amnion : ഗര്‍ഭാശയത്തില്‍ ഭ്രൂണത്തെ ആവരണം ചെയ്തു സംരക്ഷിക്കുന്ന സ്തരം. ആമ്നിയോട്ടിക ദ്രവം ഇതിനുളളിലാണ്.                               

Monday 3 June 2013

അമെനോറിയ Amenorrhoea

അമെനോറിയ Amenorrhoea : ആര്‍ത്തവം ഇല്ലാതിരിക്കുന്ന അവസ്ഥ.  ഋതുമതികളാകുന്നതിനു മുന്പും ആര്‍ത്തവം നിലച്ചതിനുശേഷവും ഉളള സ്ത്രീകളുടെ അവസ്ഥയും ഇതുതന്നെയാണ്. എങ്കിലും ഗര്‍ഭധാരണശേഷിയുളള സ്ത്രീകളുടെ ആര്‍ത്തവം നിലയ്ക്കുന്ന  അവസ്ഥയ്ക്കാണ് ഈ പദം സാധാരണ ഉപയോഗിക്കുന്നത്.                                                                                    

അമാല്‍ഗം Amalgam

അമാല്‍ഗം Amalgam: മെര്‍ക്കുറിയില്‍ ഏതെങ്കിലും ലോഹം ലയിച്ചത്. ഉദാഹരണം, മെര്‍ക്കുറിയില്‍ സോഡിയം ലയിച്ചുണ്ടാക്കുന്ന സോഡിയം അമാല്‍ഗം                             

Saturday 1 June 2013

അലിസാറിന്‍ Alizarin

അലിസാറിന്‍ Alizarin : പ്രക്രതിയില്‍ നിന്നു ലഭിക്കുന്ന ഒരു ചായം. കൃത്രിമമായി അലിസാറിന്‍ നിര്‍മിക്കപ്പെട്ടത് 1869 ല്‍ ആണ്. പ്രചീനകാലം മുതല്‍ക്കേ അറിയപ്പെട്ടിരുന്നു. ഇന്ന് നിരവധി നിറങ്ങളിലുളള അലിസാറിന്‍ ചായങ്ങള്‍ ലഭ്യമാണ്. രസനാമം C14H8O4