Saturday 17 August 2013

കാററ് ഗട്ട് Catgut

കാററ് ഗട്ട് Catgut : ആടിന്‍റെ കുടല്‍ കൊണ്ടുണ്ടാക്കുന്ന നൂല്‍.  മുറിവുകള്‍ തയ്ക്കുന്നതിന് ഉപയോഗിക്കുന്നു.  എന്നാല്‍  വല്ലപ്പോഴും  കുതിര, കുരങ്ങന്‍, കന്നുകാലികള്‍ എന്നിവയുടെ കുടലും എടുക്കാറുണ്ട്.                                                            
കാറ്റ് ഗട്ട് Catgut

കരോട്ടിഡ് ബോഡി Carotid body

കരോട്ടിഡ് ബോഡി Carotid body :  കരോട്ടിഡ്  ധമനി ബാഹ്യ കരോട്ടിഡെന്നും ആന്തരിക കരോഡിന്നും രണ്ടായി പിരിയുന്ന സന്ധിയില്‍ സ്ഥിതി ചെയ്യുന്ന അണ്ഡാകൃതിയിലുളള ഒരു രാസ ഗ്രഹണാംഗം (chemoreceptors). രക്തത്തിലെ ഓക്സിജന്‍റെയും കാര്‍ബണ്‍ ഡയോക്സൈഡിന്‍റെയും അളവ് നിയന്ത്രിക്കുന്നതില്‍ ഇത് പ്രധാന പങ്കുവഹിക്കുന്നു.        
                                                                                

Saturday 3 August 2013

കാരിഫോസ്റ്റര്‍ ബ്രിഡ്ജ് Carey Foster bridge

കാരിഫോസ്റ്റര്‍ ബ്രിഡ്ജ് Carey Foster bridge : ഇലക്ട്രോണിക്സില്‍ വളരെക്കുറഞ്ഞ രോധങ്ങള്‍ അളക്കുവനോ താരതമ്യപ്പെടുത്തുവനോ ഉപയോഗിക്കുന്ന ബ്രിഡ്ജ് സര്‍ക്യുട്ടാണ് കാരിഫോസ്റ്റര്‍ ബ്രിഡ്ജ്. ഇത് വീറ്റ്സ്റ്റണ്‍   ബ്രിഡ്ജി Wheatstone's Bridge ന്‍റെ പരിഷ്കൃത രൂപമാണ്.  ഇത് കണ്ടുപിടിച്ചത്  കാരി ഫോസ്റ്റര്‍ ആണ്.                                                                  
കാരിഫോസ്റ്റര്‍ ബ്രിഡ്ജ് Carey Foster bridge

Friday 2 August 2013

കാര്‍ബണ്‍ ഡയറ്റിങ് Carbon dating

കാര്‍ബണ്‍ ഡയറ്റിങ് Carbon dating : സസ്യങ്ങളിലും ജന്തുക്കളിലും ഒരു നിശ്ചിത അളവ് C14 അടങ്ങിയിരിക്കുന്നു. എന്നാല്‍ ജീവി അഥവാ സസ്യം "മരിക്കുന്ന" സമയം മുതല്‍ C14 ന്‍റെ അളവ് റേഡിയോ വിഘടനം കെണ്ട് ക്രമേണ കുറയുന്നു. സസ്യത്തിന്‍റെ അഥവാ ജീവിയുടെ അവശിഷ്ടത്തില്‍ ഉളള   C14 ന്‍റെ അളവ് തിട്ടപ്പെടുത്തി അത് മരിച്ചത് ഏതു കാലത്താണെന്ന് കണക്കാക്കം.  ഈ രീതിയാണ് കാര്‍ബണ്‍ ഡയറ്റിങ് Carbon dating ( കാര്‍ബണ്-കാലനിര്‍ണയം ). ഫോസിലുകളുടെയും ചില ഖനിജങ്ങളുടെയും കാലനിര്‍ണയം ഇത്തരത്തില്‍ തിട്ടപ്പെടുത്തുന്നു.                                                                                                                                           

Saturday 27 July 2013

കാന്‍ഡെല Candela

കാന്‍ഡെല Candela : പ്രകാശതീവ്രതയുടെ SI യൂണിറ്റാണ് കാന്‍ഡെല. 101325 പാസ്ക്കല്‍ മര്‍ദ്ദത്തില്‍ പ്ലാറ്റിനം ഉറയുന്ന താപനിലയിലുളള ബ്ലാക്ക്‌ ബോഡി (black body) യുടെ പ്രതലത്തിലെ 1/60  ചതുരശ്രസെന്‍റിമീറ്റര്‍ വിസ്തരത്തില്‍ നിന്ന് പ്രതലത്തിന് ലംബദിശയിലേക്കുളള പ്രകാശതീവ്രതയാണ് 1 കാന്‍ഡെല. മുന്പ് ഇതിന് കാന്‍ഡെല്‍ candle എന്ന് മാത്രമായിരുന്നു പേര്. ഇപ്പോള്‍ new candle എന്നും പറയുന്നു.  Cd ആണ് പ്രതീകം.                                                                                                        

കാംബ്രിയന്‍ Cambrian

കാംബ്രിയന്‍ Cambrian : പാലിയോസോയിക്  Paleozoic കാലഘട്ടത്തിലെ ഏറ്റവും പ്രാചീനമായ ജിയോളജീയ കാലഘട്ടം. ഏകദേശം 57 കോടി വര്‍ഷം മുന്പ് തുടങ്ങി 47 കോടി വര്‍ഷം മുന്പ് അവസാനിച്ചു. ഈ കാലഘട്ടത്തിലാണ് ഖനിജങ്ങളടങ്ങിയ പുറന്തോടുളള സമുദ്രജന്തുക്കളുടെ ഉത്ഭവം.  ഇവയില്‍ പ്രധാനപ്പെട്ടതാണ് ട്രൈലോബൈറ്റുകള്‍ Trilobites . ട്രൈലോബൈറ്റുകള്‍ കടലിന്‍റെ അടിത്തടിലാണ് ജീവിച്ചിരുന്നത്.                    
 ട്രൈലോബൈറ്റുകള്‍ Trilobites
                                                                                      

Saturday 20 July 2013

കഡൂസീയസ് Caduceus

കഡൂസീയസ് Caduceus : വൈദ്യവൃത്തിയുടെ ചിഹ്നമാണ് ഇത്. റോമന്‍ ദേവന്‍മാരുടെ മാന്ത്രികദണ്ഡ്. മെര്‍ക്കുറി എന്ന ദേവന്‍റെ കൈയില്‍ ഇത് എപ്പോഴും കാണുമത്രേ. ഒരു ദണ്ഡും അതിനെ ചുറ്റിയ രണ്ട് സര്‍പ്പങ്ങളുമാണ് ഇതിന്‍റെ പ്രത്യേകത
                                                        
കഡൂസീയസ് Caduceus