ഏറോടാക്‌സിസ് Aerotaxis : സസ്യചലനങ്ങളില്‍ ഓക്സിജന്റെ ഉത്തേജനംമൂലം ഏകകോശ സസ്യങ്ങള്‍ മുഴുവനായോ സസ്യകോശങ്ങള്‍ ഭാഗികമായോ ചലിക്കുന്ന രീതി.
Saturday, 18 May 2013
Wednesday, 15 May 2013
അക്രാല്‍ഡിഹൈഡ് Acraldehyde, CH2 CH CHO
അക്രാല്‍ഡിഹൈഡ് Acraldehyde : നിറമില്ലാത്ത കത്തുന്ന ദ്രാവകം. രൂക്ഷമായ ഗന്ധം. ഗ്ളിസറോളിന്റെ നിര്‍ജലീകരണം വഴിയാണ് ഇത് നിര്‍മിക്കുന്നത്. എണ്ണകള്‍ ചൂടാക്കുന്പോള്‍ ഉണ്ട്ക്കുന്ന പ്രത്യേകതരം മണം അക്രാല്‍ഡിഹൈഡിന്റെയാണ്. അപൂരിത അലിഫാറ്റിക് ആല്‍ഡിഹൈഡ് ആണിത്. അക്രൊലീന്‍, അക്രൈല്‍ അല്‍ഡിഹൈഡ് എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. രസനാമം CH2 CH CHO
Tuesday, 14 May 2013
ആക്റ്റിനൈഡുകള്‍ Actinides
ആക്റ്റിനൈഡുകള്‍ Actinides : ആവര്‍ത്തനപ്പട്ടികയില്‍ ആക്റ്റിനിയത്തിനുശേഷം വരുന്ന പതിനാല് മൂലകങ്ങളെയാണ് ആക്റ്റിനൈഡുകള്‍ എന്ന് പറയുന്നത്. റേഡിയോ ആക്ടീവത കാണിക്കുന്ന മൂലകങ്ങളാണിവ. ആക്റ്റിനിയത്തെയും ഇതില്‍ ഉള്‍പ്പെടുത്താറുണ്ട്. ആവര്‍ത്തനപ്പട്ടികയ്ക്കു താഴെ പ്രത്യേക ശ്രേണിയായി കൊടുത്തിരിക്കുന്നു.
Thursday, 9 May 2013
ആക്റ്റിനോസോവ Actinozoa
ആക്റ്റിനോസോവ Actinozoa : കടല്‍പൂക്കള്‍, പവിഴപ്പുറ്റ് എന്നിവ ഉള്‍പ്പെടുന്ന കടല്‍ജീവികളുടെ കൂട്ടം. ഇവയില്‍ മിക്ക ജീവികള്‍ക്കും കാല്‍സിയം കെണ്ട് നിര്‍മിതമായ ഒരു ബാഹ്യാസ്ഥികൂടം ഉണ്ട്. ഇവയുടെ ശരീരരത്തിന് മെഡൂസാ ഘട്ടമില്ല.
ആക്റ്റിനോമൈസിന്‍ Actinomycin
ആക്റ്റിനോമൈസിന്‍ Actinomycin : ഇത് ഒരു ആന്‍റിബയോട്ടിക് ആണ്. ഇത് ഡി എന്‍ എ യുമായി യോജിച്ചാല്‍ ഡി എന്‍ എ യുടെ പുനരുല്‍പാദ നം തടയപ്പെടും.
ആക്ടിനോളജി Actinology
ആക്ടിനോളജി Actinology : വികിരണങ്ങളുടെ രാസക്രിയാശീലവുമായി ബന്ധപ്പെട്ട പഠനങ്ങളുടെ ശാസ്ത്രശാഖ.
ആക്റ്റിന്‍ Actin
ആക്റ്റിന്‍ Actin : പേശികളില്‍ കാണപ്പെടുന്ന രണ്ട് പ്രോട്ടീനുകളില്‍ ഒന്ന്. ഇതാണ് പേശിസങ്കോചത്തിന് കാരണമാകുന്നത്. നാരുപോലെയുളള അതിലോലമായ തന്തുക്കളുടെ രൂപത്തിലാണ് ആക്റ്റിന്‍ പേശികോശങ്ങള്‍ക്കുളളില്‍ സ്ഥിതിചെയ്യുന്നത്.
Subscribe to:
Posts (Atom)