Wednesday, 5 June 2013

അമീബോസൈറ്റ് Amoebocyte

അമീബോസൈറ്റ്  Amoebocyte : ബഹുകോശ ജന്തുക്കളുടെ ശരീരടിഷ്യുവിലെ സ്വതന്ത്ര സഞ്ചാരികോശങ്ങള്‍. രക്തത്തില്‍ കാണപ്പെടുന്നു. ആകൃതിയിലും പ്രകൃതിയിലും അമീബയോട് സാമ്യം ഉളളതുകൊണ്ടാണ് ഈ പേര്.                                                              

Tuesday, 4 June 2013

ആംനിയോട്ട Amniota

ആംനിയോട്ട Amniota : ഉരഗങ്ങള്‍, പക്ഷികള്‍, സസ്തനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന ജന്തുവിഭാഗത്തിന്റെ പൊതുനാമം. അധികവും കരയ്ക്കാണ് ജീവിക്കുന്നത്. വളരുന്ന ഭ്രൂണത്തോടനുബന്ധിച്ച് ചില സ്‌തരങ്ങളുണ്ടെന്നത് ഇവയുടെ പ്രത്യേകതയാണ്. ഇതില്‍ പ്രധാന സ്‌തരം ആംനിയോണ്‍ ആണ്. ഈ സ്‌തരവും അതിനുളളിലുളള ദ്രവവും കൂടി  ഭ്രൂണത്തെ പൊതിഞ്ഞുസൂക്ഷിക്കുന്നതുകൊണ്ടാണ് ഈ പേര് കൊടുത്തിടുളളത്.                                                                                                                               

ആംനിയോട്ടികദ്രവം Amniotic fluid

ആംനിയോട്ടികദ്രവം  Amniotic fluid : ഗര്‍ഭാശയത്തില്‍ വളരുന്ന ഭ്രൂണത്തെ വലയം ചെയ്തിരിക്കുന്ന ദ്രാവകമാധ്യമം. ഈ ദ്രവം  ഭ്രൂണത്തെ എപ്പോഴും നനവുളളതാക്കി സൂക്ഷിക്കുകയും ആഘാതം, ഒട്ടിപ്പിടിക്കല്‍   എന്നിവയില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു. പ്രസവസമയത്ത് ആംനിയോണ്‍ പൊട്ടുന്പോള്‍ ഈ  ദ്രവം പുറത്തേക്കു പോകുന്നു.                                                                                                             

ആംനിയോണ്‍ Amnion

ആംനിയോണ്‍  Amnion : ഗര്‍ഭാശയത്തില്‍ ഭ്രൂണത്തെ ആവരണം ചെയ്തു സംരക്ഷിക്കുന്ന സ്തരം. ആമ്നിയോട്ടിക ദ്രവം ഇതിനുളളിലാണ്.                               

Monday, 3 June 2013

അമെനോറിയ Amenorrhoea

അമെനോറിയ Amenorrhoea : ആര്‍ത്തവം ഇല്ലാതിരിക്കുന്ന അവസ്ഥ.  ഋതുമതികളാകുന്നതിനു മുന്പും ആര്‍ത്തവം നിലച്ചതിനുശേഷവും ഉളള സ്ത്രീകളുടെ അവസ്ഥയും ഇതുതന്നെയാണ്. എങ്കിലും ഗര്‍ഭധാരണശേഷിയുളള സ്ത്രീകളുടെ ആര്‍ത്തവം നിലയ്ക്കുന്ന  അവസ്ഥയ്ക്കാണ് ഈ പദം സാധാരണ ഉപയോഗിക്കുന്നത്.                                                                                    

അമാല്‍ഗം Amalgam

അമാല്‍ഗം Amalgam: മെര്‍ക്കുറിയില്‍ ഏതെങ്കിലും ലോഹം ലയിച്ചത്. ഉദാഹരണം, മെര്‍ക്കുറിയില്‍ സോഡിയം ലയിച്ചുണ്ടാക്കുന്ന സോഡിയം അമാല്‍ഗം                             

Saturday, 1 June 2013

അലിസാറിന്‍ Alizarin

അലിസാറിന്‍ Alizarin : പ്രക്രതിയില്‍ നിന്നു ലഭിക്കുന്ന ഒരു ചായം. കൃത്രിമമായി അലിസാറിന്‍ നിര്‍മിക്കപ്പെട്ടത് 1869 ല്‍ ആണ്. പ്രചീനകാലം മുതല്‍ക്കേ അറിയപ്പെട്ടിരുന്നു. ഇന്ന് നിരവധി നിറങ്ങളിലുളള അലിസാറിന്‍ ചായങ്ങള്‍ ലഭ്യമാണ്. രസനാമം C14H8O4