Friday, 5 July 2013

സ്പീലിയോളജി Speleology

സ്പീലിയോളജി Speleology :  ഗുഹാപഠനം  സ്പീലിയോളജി എന്നാണ് അറിയപ്പെടുന്നത്.   എഡ്വെര്‍ഡ് ആല്‍ഫ്രഡ് മാര്‍ട്ടല്‍ Édouard Alfred Martel ആണ്  ഗുഹാപഠനത്തിന്‍റെ പിതാവ്.  ഗുഹാപഠനം ഒരു പ്രത്യേക വിഷയമായി അവതരിപ്പിച്ചത് എഡ്വെര്‍ഡ് ആല്‍ഫ്രഡ് മാര്‍ട്ടല്‍ ആണ്.  തന്‍റെ ജന്മനാടായ ഫ്രാന്‍സിലും മറ്റ് നിരവധി രാജ്യങ്ങളിലുമായി ആയിരക്കണക്കിന് ഗുഹകളെക്കുറിച്ച് എഡ്വെര്‍ഡ് ആല്‍ഫ്രഡ് മാര്‍ട്ടല്‍  പഠനം നടത്തിയിട്ടുണ്ട്. ഗുഹയെ സംബന്ധിക്കുന്ന നിരവധി വസ്തുക്കളുടെ വലിയ ശേഖരം തന്നെയുളള എഡ്വെര്‍ഡ് ആല്‍ഫ്രഡ് മാര്‍ട്ടല്‍ ധാരാളം ലേഖനങ്ങളും പുസ്തങ്ങളും പ്രസിദ്ധികരിച്ചിട്ടുണ്ട്. ഫ്രാന്‍സിലെ ഗുഹയ്ക്കടിയിലെ പുഴ , അയര്‍ലന്‍ഡിലെ മാര്‍ബിള്‍ ആര്‍ച്ച് ഗുഹ എന്നിവയെക്കുറിച്ചുളള പഠനവും അതുപോലെ  മാമത്തിയന്‍ ഗുഹയില്‍ നടത്തിയ പരീക്ഷണങ്ങളും വളരെ പ്രധാനപ്പെട്ടതാണ്.                                                                                                                                                                                    

Thursday, 4 July 2013

ബെല്‍ മെറ്റല്‍ Bell Metal

ബെല്‍ മെറ്റല്‍ Bell Metal : മണി വാര്‍ക്കുന്നതിന് ഉപയോഗിക്കുന്ന പ്രത്യേകതരം വെളേളാട്. 60 മുതല്‍ 85 വരെ ശതമാനം ചെന്പും ( Copper )      ബാക്കി വെളുത്തീയവും ( tin )     ചേര്‍ന്ന സങ്കരമാണിത്. കറുത്തീയവും സിങ്കും ചേര്‍ക്കാറുണ്ട്.                                                                                   

ബെക്വെറല്‍ പ്രഭാവം Becquerel Effect

ബെക്വെറല്‍ പ്രഭാവം Becquerel Effect : ഒരു ലായനിയില്‍ മുക്കിയിട്ടിരിക്കുന്ന രണ്ട് ഇലക്ട്രോഡുകളിന്‍ മേല്‍ വ്യത്യസ്ത അളവില്‍ പ്രകാശം വീഴുന്പോള്‍ അവയ്ക്കിടയില്‍ വൈദ്യുതധാര പ്രവഹിക്കുന്നത്. ചിലയിനം ഇലക്ട്രോഡുകള്‍ മാത്രമേ ഇത് പ്രകടിപ്പിക്കാറുളളു.                                                                    

ബെക്വെറല്‍ Becquerel

ബെക്വെറല്‍ Becquerel : റേഡിയോ ആക്ടീവതയുടെ SI യൂണിറ്റ്. Bq ആണ് പ്രതീകം. ഓരോ സെക്കന്‍ഡിലും ഓരോ സ്വതസംക്രമണം നടക്കുന്ന അണുകേന്ദ്രത്തിന്‍റെ റേഡിയോ ആക്ടീവതയ്ക്കു തുല്യമാണിത്.                                            

Wednesday, 3 July 2013

ബ്യൂഫോര്‍ട്ട് വിന്‍ഡ് സ്കെയ്ല്‍ Beaufort Wind Scale

ബ്യൂഫോര്‍ട്ട് വിന്‍ഡ് സ്കെയ്ല്‍ Beaufort Wind Scale : കാറ്റിന്‍റെ വേഗം സുചിപ്പിക്കുന്ന ഒരു സ്കെയ്ല്‍ . ശാന്തമായ അന്തരീക്ഷസ്ഥിതിയെ പൂജ്യം കൊണ്ടും കൊടുങ്കാറ്റിനെ 12 കൊണ്ടും സൂചിപ്പിക്കുന്നു. പത്തൊന്പതാം ശതകത്തില്‍ ഫ്രാന്‍സിസ് ബ്യൂഫോര്‍ട്ട് Francis Beaufort ആണ് ഈ സ്കെയ്ല്‍ കണ്ടുപിടിച്ചത്.                                                              
ഫ്രാന്‍സിസ് ബ്യൂഫോര്‍ട്ട് 

ബാഥിസ്കേഫ് Bathyscaphe സമുദ്രനിമഗ്ന വാഹനം

ബാഥിസ്കേഫ് Bathyscaphe : സമുദ്രനിമഗ്ന വാഹനം. അഗസ്റ്റെ പിക്കാഡ് Auguste Piccard എന്ന സ്വിസ് ശാസ്ത്രജ്‌ഞന്‍ സമുദ്രത്തിന്‍റെ അടിത്തടില്‍ പര്യവേക്ഷണം നടത്തുന്നതിനുവേണ്ടി ഇത് ആദ്യമായി ഡിസൈന്‍ ചെയ്തു. ബാഥിസ്കേഫ് ഉപയോഗിച്ച് 1960 - ല്‍ ശാന്തസമുദ്രത്തിന്‍റെ അടിത്തടിലെ 10916 മീറ്റര്‍ ആഴമുളള മാരിയാന കിടങ്ങിനുളളില്‍ ആദ്യമായി പര്യവേക്ഷണം നടത്തി.

                                                                                               

Tuesday, 2 July 2013

ബാഥിസ്ഫിയര്‍ Bathysphere

ബാഥിസ്ഫിയര്‍ Bathysphere : സമുദ്രത്തിന്‍റെ അടിത്തട്ടില്‍ പര്യവേക്ഷണം നടത്തുന്നതിനുളള ഗോളപേടകം. സമുദ്ര നിമഗ്ന ഗോളം. രണ്ടുപേര്‍ക്ക് പരീക്ഷണ ഉപകരണങ്ങള്‍ സഹിതം ഇതിനുളളില്‍ പ്രവര്‍ത്തിക്കുന്നതിന് സൗകര്യമുണ്ട്. വില്യം ബീബ് William Beebe ആണ് ആദ്യമായി ഡിസൈന്‍ ചെയ്തത്.