Saturday, 29 June 2013

ബാര്‍ണെറ്റ് പ്രഭാവം Barnett Effect

ബാര്‍ണെറ്റ് പ്രഭാവം Barnett Effect :  കാന്തതയില്ലാത്ത ഒരു ഇരുന്പുദണ്ഡിനെ അതിന്‍റെ അക്ഷത്തെ ആധാരമാക്കി അതിവേഗം കറക്കിയാല്‍ അത് ചെറുതായി കാന്തവല്‍ക്കരിക്കപ്പെടുന്ന പ്രതിഭാസം.  അമേരിക്കന്‍ ഭൗതികശാസ്‌ത്രഞ്‌ജനായ സാമുവല്‍ ബാര്‍ണെറ്റ് (Samuel Barnett) 1915 ലാണ് ഈപ്രതിഭാസം കണ്ടുപിടിച്ചത്.             

ബാര്‍ബെല്‍ Barbel (Fish)

ബാര്‍ബെല്‍ Barbel (Fish) : താടിയില്‍ നീണ്ട നാരുപോലുളള സ്പര്‍ശിനികളുളള ഒരുതരം മത്സ്യം. ശുദ്ധജലത്തില്‍ മാത്രം കാണപ്പെടുന്നു.
                                        

Friday, 28 June 2013

ബാബോ നിയമം Babo's Law

ബാബോ നിയമം Babo's Law : ഒരു പദാര്‍ഥം ഒരു ദ്രാവകത്തില്‍ ലയിക്കുന്പോള്‍  ദ്രാവകത്തിന്‍റെ ബാഷ്പമര്‍ദ്ദം കുറയുന്നു. എത്ര കുറയുന്നു എന്നത് ലയിച്ച പദാര്‍ഥത്തിന്‍റെ അളവിന് ആനുപാതികമാണ്. ജര്‍മ്മന്‍ക്കാരനായ വോണ്‍ ബാബോ ആണ് ഈ നിയമം കണ്ടുപിടിച്ചത്.                                                                                        

ബാബിറ്റ് ലോഹം Babbitt Metal

ബാബിറ്റ് ലോഹം Babbitt Metal : ബെയറിങ്ങുകള്‍ ഉണ്ടാക്കുവാന്‍ ഉപയോഗിക്കുന്ന ഒരിനം ലോഹസങ്കരം. പ്രധാനഘടകം വെളുത്തീയമാണ്. ആന്‍റിമണിയും ചെന്പും കറുത്തീയവും കുറഞ്ഞ അളവില്‍ ചേര്‍ത്തിരിക്കും. അമേരിക്കക്കാരനായ ഐസക് ബാബിറ്റ് ആണ് ഇതിന്‍റെ മൂലസങ്കരം കണ്ടുപിടിച്ചത്.                                                                                     

ബബൂണ്‍ Baboon

ബബൂണ്‍ Baboon : നായുടേതുപോലുളള മോന്തയും പല്ലുകളുമുളള ഒരു ആഫ്രിക്കന്‍ കുരങ്ങ്. സമൂഹജീവിയാണ്.            
                     

അവൊഗാഡ്രോ നിയമം Avogadro's Law

അവൊഗാഡ്രോ നിയമം Avogadro's Law : ഒരേ മര്‍ദ്ദത്തിലും താപനിലയിലും ഉളള തുല്യവ്യാപ്തം വാതകങ്ങളിലെല്ലാമുളള തന്‍മാത്രകളുടെ എണ്ണം തുല്യമാണ്. ഇതാണ് അവൊഗാഡ്രോ നിയമം. ഇറ്റാലിയന്‍ ഭൗതികശാസ്‌ത്രഞ്‌ജനായ അമേദിയോ അവൊഗാഡ്രോ 181 1 ലാണ് അവൊഗാഡ്രോ നിയമം ആവിഷ്ക്കരിച്ച ത്.                                                               

ആക്സില്‍ Axle

ആക്സില്‍ Axle : വാഹനങ്ങളുടെ ചക്രങ്ങളെ ബന്ധിപ്പിച്ച് താങ്ങിനിര്‍ത്തുന്ന ദണ്ഡ്. വാഹനത്തിന്‍റെ മൊത്തം ഭാരം ഈ ദണ്ഡുകളിലൂടെയാണ് ചക്രങ്ങള്‍ വഴി ഭുമിയിലേക്ക് വിതരണം ചെയ്യപ്പെടുന്നത്.