Monday, 27 May 2013

ആല്‍ബുമിന്‍ Albumin

ആല്‍ബുമിന്‍  Albumin : ജലലേയങ്ങളായ പ്രോട്ടിനുകളാണ് ആല്‍ബുമിനുകള്‍. പാല്‍, മുട്ട എന്നിവയില്‍ ആല്‍ബുമിന്‍ അടങ്ങിയിരിക്കുന്നു. ജന്തുക്കളില്‍ ഇത്‌ രക്തത്തില്‍ ലയിച്ചുചേര്‍ന്നിരിക്കും. രക്തത്തിന്‍റെ ഓസ്മോട്ടിക് മര്‍ദ്ദം നിലനിര്‍ത്തുന്ന പ്രധാനഘടകമാണ് ഇത്. ചൂടാക്കിയാല്‍ ഇവ ഖരാവസ്ഥ പ്രാപിക്കും.                                                                                           

ആല്‍ബിനോ Albino

ആല്‍ബിനോ Albino : ത്വക്ക്, രോമങ്ങള്‍, കണ്ണിലെ കൃഷ്ണമണി മുതലായ ഭാഗങ്ങളില്‍ നിറമില്ലാത്ത വിവര്‍ണജിവി.                                     

വര്‍ണരാഹിത്യം (ആല്‍ബിനിസം) Albinism

വര്‍ണരാഹിത്യം (ആല്‍ബിനിസം) Albinism : ശരീരത്തിന്‍റെ സ്വാഭാവിക നിറത്തിനാധാരമായ മെലാനിന്‍ എന്ന വര്‍ണവസ്തു ജന്‍മനാ ഇല്ലാതിരിക്കുന്ന അവസ്ഥയെണ് വര്‍ണരാഹിത്യം എന്ന് പറയുന്നത്. ഒരു പ്രമുഖ ജീനിന്‍റെ സാന്നിധ്യമാണ് ഈ ജന്‍മവൈകല്യത്തിന് കാരണം. ഏലി, പൂച്ച, മുയല്‍, ഗിനിപ്പന്നി തുടങ്ങിയ ജന്തുക്കളിലും ഈ അവസ്ഥ കാണാം.                                                        

Sunday, 26 May 2013

ആല്‍ബട്രോസ് Albatross

ആല്‍ബട്രോസ് Albatross : ഏറ്റവും കൂടുതല്‍ ചിറക് വിസ്താരമുളള കടല്‍പ്പക്ഷി. കൂടുതല്‍ ദുരം  പറക്കാനും ചിറകടിക്കാതെ പറക്കാനും ഇതിന് കഴിവുണ്ട്. തൂവലുകള്‍ വെളളയും കറുപ്പും കലര്‍ന്നതോ കറുപ്പും തവിട്ടും കലര്‍ന്നതോ ആയിരിക്കും. മുഖ്യമായും ദക്ഷിണാര്‍ധ ഗോളത്തിലാണ് ഇത് കാണപ്പെടുന്നത്.                                                                                               

Saturday, 25 May 2013

അഹ് മെസ് പാപ്പിറസ് Ahme'z Papyrus

അഹ് മെസ് പാപ്പിറസ് Ahme'z Papyrus : അറിയപ്പെടുന്നതില്‍വെച്ച് ഏറ്റവും പഴക്കം ചെന്ന ഗണിതഗ്രന്ഥം. ക്രിസ്തുവിന് മുന്പ് 1500 ന് അടുത്ത് രചിക്കപ്പെട്ടു. മരത്തിന്റെ തോലില്‍ രചിച്ചതായതുകൊണ്ടാകാം ഈ പേരുണ്ടായത്. റിന്‍ഡ് പാപ്പിറസ് എന്നും അറിയപ്പെടുന്നു.                                                                                  

അഗോണിക് രേഖ Agonic Line

അഗോണിക് രേഖ Agonic Line: കാന്തികസൂചി ഭുമിശാസ്ത്രപരമായ വടക്കുദിക്കിനെ സുചിപ്പിക്കുന്ന പ്രദേശങ്ങളെ യോജിപ്പിച്ച് ഭൂപടത്തില്‍ വരയ്ക്കുന്ന രേഖ.  കാന്തിക ദിക്പാതം (Magnetic declination) പൂജ്യമായ പ്രദേശങ്ങളെ യോജിപ്പിക്കുന്ന  രേഖ                                                       

Friday, 24 May 2013

അഗ്ളുട്ടിനിന്‍ Agglutinin

അഗ്ളുട്ടിനിന്‍ Agglutinin : ബാക്ടീരിയം പോലുളള അന്യവസ്തുക്കളോ അന്യപ്രോട്ടീനുകളോ ജീവശരീരത്തിനുളളില്‍ കടക്കാനിടയായാല്‍ അവയെ നശിപ്പിക്കാന്‍വേണ്ടി ശരീരം ചില പ്രതിവസ്തുക്കള്‍ ഉല്‍പ്പാദിപ്പിക്കാറുണ്ട്. രക്തത്തിലുളള ഇത്തരം പ്രതിവസ്തുക്കളെയാണ് അഗ്ളുട്ടിനിന്‍ എന്ന് പറയുന്നത് .