Monday 27 May 2013

ആല്‍ബുമിന്‍ Albumin

ആല്‍ബുമിന്‍  Albumin : ജലലേയങ്ങളായ പ്രോട്ടിനുകളാണ് ആല്‍ബുമിനുകള്‍. പാല്‍, മുട്ട എന്നിവയില്‍ ആല്‍ബുമിന്‍ അടങ്ങിയിരിക്കുന്നു. ജന്തുക്കളില്‍ ഇത്‌ രക്തത്തില്‍ ലയിച്ചുചേര്‍ന്നിരിക്കും. രക്തത്തിന്‍റെ ഓസ്മോട്ടിക് മര്‍ദ്ദം നിലനിര്‍ത്തുന്ന പ്രധാനഘടകമാണ് ഇത്. ചൂടാക്കിയാല്‍ ഇവ ഖരാവസ്ഥ പ്രാപിക്കും.                                                                                           

ആല്‍ബിനോ Albino

ആല്‍ബിനോ Albino : ത്വക്ക്, രോമങ്ങള്‍, കണ്ണിലെ കൃഷ്ണമണി മുതലായ ഭാഗങ്ങളില്‍ നിറമില്ലാത്ത വിവര്‍ണജിവി.                                     

വര്‍ണരാഹിത്യം (ആല്‍ബിനിസം) Albinism

വര്‍ണരാഹിത്യം (ആല്‍ബിനിസം) Albinism : ശരീരത്തിന്‍റെ സ്വാഭാവിക നിറത്തിനാധാരമായ മെലാനിന്‍ എന്ന വര്‍ണവസ്തു ജന്‍മനാ ഇല്ലാതിരിക്കുന്ന അവസ്ഥയെണ് വര്‍ണരാഹിത്യം എന്ന് പറയുന്നത്. ഒരു പ്രമുഖ ജീനിന്‍റെ സാന്നിധ്യമാണ് ഈ ജന്‍മവൈകല്യത്തിന് കാരണം. ഏലി, പൂച്ച, മുയല്‍, ഗിനിപ്പന്നി തുടങ്ങിയ ജന്തുക്കളിലും ഈ അവസ്ഥ കാണാം.                                                        

Sunday 26 May 2013

ആല്‍ബട്രോസ് Albatross

ആല്‍ബട്രോസ് Albatross : ഏറ്റവും കൂടുതല്‍ ചിറക് വിസ്താരമുളള കടല്‍പ്പക്ഷി. കൂടുതല്‍ ദുരം  പറക്കാനും ചിറകടിക്കാതെ പറക്കാനും ഇതിന് കഴിവുണ്ട്. തൂവലുകള്‍ വെളളയും കറുപ്പും കലര്‍ന്നതോ കറുപ്പും തവിട്ടും കലര്‍ന്നതോ ആയിരിക്കും. മുഖ്യമായും ദക്ഷിണാര്‍ധ ഗോളത്തിലാണ് ഇത് കാണപ്പെടുന്നത്.                                                                                               

Saturday 25 May 2013

അഹ് മെസ് പാപ്പിറസ് Ahme'z Papyrus

അഹ് മെസ് പാപ്പിറസ് Ahme'z Papyrus : അറിയപ്പെടുന്നതില്‍വെച്ച് ഏറ്റവും പഴക്കം ചെന്ന ഗണിതഗ്രന്ഥം. ക്രിസ്തുവിന് മുന്പ് 1500 ന് അടുത്ത് രചിക്കപ്പെട്ടു. മരത്തിന്റെ തോലില്‍ രചിച്ചതായതുകൊണ്ടാകാം ഈ പേരുണ്ടായത്. റിന്‍ഡ് പാപ്പിറസ് എന്നും അറിയപ്പെടുന്നു.                                                                                  

അഗോണിക് രേഖ Agonic Line

അഗോണിക് രേഖ Agonic Line: കാന്തികസൂചി ഭുമിശാസ്ത്രപരമായ വടക്കുദിക്കിനെ സുചിപ്പിക്കുന്ന പ്രദേശങ്ങളെ യോജിപ്പിച്ച് ഭൂപടത്തില്‍ വരയ്ക്കുന്ന രേഖ.  കാന്തിക ദിക്പാതം (Magnetic declination) പൂജ്യമായ പ്രദേശങ്ങളെ യോജിപ്പിക്കുന്ന  രേഖ                                                       

Friday 24 May 2013

അഗ്ളുട്ടിനിന്‍ Agglutinin

അഗ്ളുട്ടിനിന്‍ Agglutinin : ബാക്ടീരിയം പോലുളള അന്യവസ്തുക്കളോ അന്യപ്രോട്ടീനുകളോ ജീവശരീരത്തിനുളളില്‍ കടക്കാനിടയായാല്‍ അവയെ നശിപ്പിക്കാന്‍വേണ്ടി ശരീരം ചില പ്രതിവസ്തുക്കള്‍ ഉല്‍പ്പാദിപ്പിക്കാറുണ്ട്. രക്തത്തിലുളള ഇത്തരം പ്രതിവസ്തുക്കളെയാണ് അഗ്ളുട്ടിനിന്‍ എന്ന് പറയുന്നത് .                                                                                                       

അഗ്ളുട്ടിനോജെന്‍ Agglutinogen

അഗ്ളുട്ടിനോജെന്‍ Agglutinogen: ചില ചുവന്ന രക്താണുക്കളില്‍ കാണപ്പെടുന്ന ഒരു പ്രത്യേക ആന്‍റിജന്‍. രക്തകോശങ്ങളുടെ ഒട്ടിച്ചേരലില്‍ ഇതിന് പ്രധാന പങ്കുണ്ട്.                   
          
                            

ഏറന്‍കൈമ Aerenchyma

ഏറന്‍കൈമ Aerenchyma : കോശങ്ങള്‍ക്കിടക്ക് വിസ്തൃതമായ വായുസ്ഥലങ്ങളോടുകൂടിയ കല. ജലസസ്യങ്ങളില്‍ ഇത് സാധാരണമാണ്. വേരുകളിലൂടെ ഓക്സിജന്‍ സ്വീകരണം എളുപ്പമാക്കാനും, വെളളത്തില്‍ പൊങ്ങിക്കിടക്കാനും ഇത്തരം വായുസ്ഥലങ്ങള്‍ സഹായിക്കുന്നു.                                                                  

Monday 20 May 2013

അഡിപ്പിക് ആസിഡ്‌ Adipic Acid, HOOC-(CH2)4-COOH

അഡിപ്പിക് ആസിഡ്‌ Adipic Acid :  ക്രിസ്‌റ്റലീയ രൂപമുളള വെളുത്ത ഖരവസ്തു. പോളിഎസ്റ്ററുകളുടെ നിര്‍മാണത്തിന് ഉപയോഗിക്കുന്നു. നൈലോണ്‍നിര്‍മാണത്തിലെ മുഖ്യഘടകം. ഉരുകല്‍നില 1520C. രസനാമം HOOC-(CH2)4-COOH

കരാമല്‍

കരാമല്‍: ഒരു പ്രക്രിതിദത്തനിറം.  ഈ നിറം പ്രധാനമായും കരിന്പ്‌, ബീറ്റ്റുട്ട് എന്നിവയില്‍ നിന്നാണ് വേര്‍തിരിച്ചെടുക്കുന്നത്. ബ്രൗണ്‍ ബ്രെഡ്‌, ചോക്ലേറ്റ്, ഐസ്ക്രീം, ജാം, മധുരപലഹാരങ്ങള്‍, പാനീയങ്ങള്‍, കേക്കുകള്‍  എന്നിവയില്‍ ഇത് ഉപയോഗിച്ചുവരുന്നു. കടുത്ത തവിട്ടും വ്യത്യസ്തമായ കറുപ്പും നിറമുളള കേക്കുകള്‍ ഉണ്ടാക്കാനും ഇത് ഉപയോഗിച്ചുവരുന്നു.   

കടപ്പാട് : മാതൃഭൂമി                                                                                                              

സിന്ദുരമരം

സിന്ദുരമരം: ലിപ്സ്റ്റിക്ക് മരം സിന്ദുരമരം എന്നും അറിയപ്പെടുന്നു.  ഇന്ത്യ ഉള്‍പ്പെടെയുളള ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ വളരുന്ന മരമാണ് ലിപ്സ്റ്റിക്ക് മരം. ചുണ്ടുകള്‍ക്ക് ഭംഗി കൂട്ടാന്‍ ഉപയോഗിക്കുന്ന ലിപ്സ്റ്റിക്ക് നിര്‍മാണത്തിനെടുക്കുന്നതിനാലാണ് ഈ മരത്തിന് ലിപ്സ്റ്റിക്ക് ട്രീ എന്ന് പേര് കിട്ടിയത്. ചുണ്ടുകള്‍ക്ക് പുറമെ പാല്‍ക്കട്ടി, ബേക്കറി പദാര്‍ഥങ്ങള്‍, മത്സ്യവിഭവങ്ങള്‍ എന്നിവയ്ക്ക് നിറം നല്‍കാനും  ഉപയോഗിക്കുന്നു. ഇതിന്റെ വിത്തുകളില്‍ നിന്ന് ചുവപ്പ്, മഞ്ഞ, ഓറഞ്ച് എന്നീ പ്രക്രിതിദത്തനിറങ്ങള്‍ ലഭിക്കുന്നു.       

ലിപ്സ്റ്റിക്ക് മരം Lipstick Tree

ലിപ്സ്റ്റിക്ക് മരം Lipstick Tree : ഇന്ത്യ ഉള്‍പ്പെടെയുളള ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ വളരുന്ന മരമാണ് ലിപ്സ്റ്റിക്ക് മരം. ചുണ്ടുകള്‍ക്ക് ഭംഗി കൂട്ടാന്‍ ഉപയോഗിക്കുന്ന ലിപ്സ്റ്റിക്ക് നിര്‍മാണത്തിനെടുക്കുന്നതിനാലാണ് ഈ മരത്തിന് ലിപ്സ്റ്റിക്ക് ട്രീ എന്ന് പേര് കിട്ടിയത്. സിന്ദുരമരം എന്നും ഇതിന് പേരുണ്ട്. ചുണ്ടുകള്‍ക്ക് പുറമെ പാല്‍ക്കട്ടി, ബേക്കറി പദാര്‍ഥങ്ങള്‍, മത്സ്യവിഭവങ്ങള്‍ എന്നിവയ്ക്ക് നിറം നല്‍കാനും  ഉപയോഗിക്കുന്നു. ഇതിന്റെ വിത്തുകളില്‍ നിന്ന് ചുവപ്പ്, മഞ്ഞ, ഓറഞ്ച് എന്നീ പ്രക്രിതിദത്തനിറങ്ങള്‍ ലഭിക്കുന്നു.                                                                                                
                                                            

അഡിനോസീന്‍ ട്രൈഫോസ്ഫേറ്റ് Adenosine Triphosphate, A T P

അഡിനോസീന്‍ ട്രൈഫോസ്ഫേറ്റ് Triphosphate, A T P : സസ്യങ്ങളുടെയും ജന്തുക്കളുടെയും ശരീരത്തിലെ ഊര്‍ജ വാഹക തന്‍മാത്ര. ശരീരത്തിലെ ജൈവപ്രക്രിയകള്‍ക്കാവശ്യമായ ഊര്‍ജം ഉന്നത ഊര്‍ജഫോസ്ഫേറ്റ് ബോണ്ടുകളായാണ് ഇതില്‍ ശേഖരിച്ചു വച്ചിരിക്കുന്നത്.                                                                                   

Saturday 18 May 2013

ഏറോടാക്‌സിസ് Aerotaxis

ഏറോടാക്‌സിസ് Aerotaxis : സസ്യചലനങ്ങളില്‍ ഓക്സിജന്റെ ഉത്തേജനംമൂലം  ഏകകോശ സസ്യങ്ങള്‍ മുഴുവനായോ  സസ്യകോശങ്ങള്‍ ഭാഗികമായോ ചലിക്കുന്ന രീതി.                              

Wednesday 15 May 2013

അക്രാല്‍ഡിഹൈഡ്‌ Acraldehyde, CH2 CH CHO

അക്രാല്‍ഡിഹൈഡ്‌ Acraldehyde :  നിറമില്ലാത്ത കത്തുന്ന ദ്രാവകം. രൂക്ഷമായ ഗന്ധം. ഗ്ളിസറോളിന്റെ നിര്‍ജലീകരണം വഴിയാണ് ഇത് നിര്‍മിക്കുന്നത്. എണ്ണകള്‍ ചൂടാക്കുന്പോള്‍ ഉണ്ട്ക്കുന്ന  പ്രത്യേകതരം മണം അക്രാല്‍ഡിഹൈഡിന്റെയാണ്. അപൂരിത അലിഫാറ്റിക് ആല്‍ഡിഹൈഡ്‌ ആണിത്. അക്രൊലീന്‍, അക്രൈല്‍ അല്‍ഡിഹൈഡ്‌ എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. രസനാമം CH2 CH CHO                                                                                           

Tuesday 14 May 2013

ആക്റ്റിനൈഡുകള്‍ Actinides

ആക്റ്റിനൈഡുകള്‍ Actinides : ആവര്‍ത്തനപ്പട്ടികയില്‍ ആക്റ്റിനിയത്തിനുശേഷം വരുന്ന പതിനാല് മൂലകങ്ങളെയാണ് ആക്റ്റിനൈഡുകള്‍ എന്ന് പറയുന്നത്. റേഡിയോ ആക്ടീവത കാണിക്കുന്ന മൂലകങ്ങളാണിവ. ആക്റ്റിനിയത്തെയും ഇതില്‍ ഉള്‍പ്പെടുത്താറുണ്ട്. ആവര്‍ത്തനപ്പട്ടികയ്ക്കു താഴെ പ്രത്യേക ശ്രേണിയായി കൊടുത്തിരിക്കുന്നു.                                                                                 

Thursday 9 May 2013

ആക്റ്റിനോസോവ Actinozoa

 ആക്റ്റിനോസോവ Actinozoa  : കടല്‍പൂക്കള്‍, പവിഴപ്പുറ്റ് എന്നിവ ഉള്‍പ്പെടുന്ന കടല്‍ജീവികളുടെ കൂട്ടം. ഇവയില്‍ മിക്ക ജീവികള്‍ക്കും കാല്‍സിയം കെണ്ട് നിര്‍മിതമായ ഒരു ബാഹ്യാസ്ഥികൂടം ഉണ്ട്. ഇവയുടെ ശരീരരത്തിന് മെഡൂസാ ഘട്ടമില്ല.                 

                                                                                                                  

ആക്റ്റിനോമൈസിന്‍ Actinomycin

 ആക്റ്റിനോമൈസിന്‍ Actinomycin : ഇത് ഒരു ആന്‍റിബയോട്ടിക് ആണ്.   ഇത് ഡി എന്‍ എ  യുമായി യോജിച്ചാല്‍ ഡി എന്‍ എ യുടെ പുനരുല്‍പാദ നം തടയപ്പെടും.

ആക്ടിനോളജി Actinology

 ആക്ടിനോളജി Actinology : വികിരണങ്ങളുടെ രാസക്രിയാശീലവുമായി ബന്ധപ്പെട്ട പഠനങ്ങളുടെ ശാസ്ത്രശാഖ.                                                                        

ആക്റ്റിന്‍ Actin

ആക്റ്റിന്‍ Actin : പേശികളില്‍ കാണപ്പെടുന്ന രണ്ട്  പ്രോട്ടീനുകളില്‍ ഒന്ന്. ഇതാണ് പേശിസങ്കോചത്തിന് കാരണമാകുന്നത്. നാരുപോലെയുളള അതിലോലമായ തന്തുക്കളുടെ രൂപത്തിലാണ് ആക്റ്റിന്‍ പേശികോശങ്ങള്‍ക്കുളളില്‍ സ്ഥിതിചെയ്യുന്നത്.                                                            

അസെറ്റൈല്‍കോളിന്‍ Acetylcholine

അസെറ്റൈല്‍കോളിന്‍ Acetylcholine  : നാഡീകോശസന്ധികളില്‍ നാഡീ ആവേഗ വാഹകമായി വര്‍ത്തിക്കുന്ന ജൈവരാസവസ്തു. ഒരു  നാഡീകോശത്തി ല്‍ നിന്ന് അടുത്തതിലേക്ക്‌ ആവേഗസന്ദേശമെ ത്തിക്കുന്നത് ഇതാണ്. നാഡീആവേഗങ്ങള്‍   നാഡീതന്തുവിലുടെ സഞ്ചരിച്ച്   നാഡീയുടെ അഗ്രത്തില്‍ എത്തുന്പോള്‍ അവിടെ ഉണ്ടകുന്ന ഈ രാസവസ്‌തു തൊട്ടടുത്ത നാഡീകോശത്തെ ഉദ്ദീപിപ്പിക്കുകയും അങ്ങനെ ആവേഗം തുടര്‍ന്നും സഞ്ചരിക്കാന്‍ പ്രേരകമായി തീരുന്നു. തികച്ചും താല്‍ക്കാലികമാണ് ഇതിന്റെ അസ്തിത്വം.                                                            

Tuesday 7 May 2013

അക്കാന്തോഡി Acanthodii

അക്കാന്തോഡി Acanthodii : വംശനാശം സംഭവിച്ച മത്സ്യങ്ങളുടെ ഒരു വര്‍ഗം. സ്രാവുകളുടെ ആകൃതിയുളള ശുദ്ധജല ജീവികളായിരുന്നു മിക്കവയും. ചിലത് സമുദ്രത്തിലും ജീവിച്ചിരുന്നു.             

അക്കാന്തോസെഫാല Acanthocephala

അക്കാന്തോസെഫാല Acanthocephala :   നട്ടെല്ലുളള ജന്തുക്കളുടെ കുടലില്‍ കാണപ്പെടുന്ന ഒരിനം പരദജിവികള്‍. പ്രധാനമായി മത്സ്യങ്ങളിലും പക്ഷികളിലും സസ്ത നങ്ങളി ലും കാണപ്പെടുന്നു. ജീവിതചക്രത്തിന്റെ ഒരു ഘട്ടത്തിലും സ്വതന്ത്രമായി ജീവിക്കാനാവില്ല.                            

അബ് വോള്‍ട്ട് Abvolt

അബ് വോള്‍ട്ട് Abvolt :  വോള്‍ട്ടതയുടെ കേവല ഇലക് ട്രോ മാഗ് നെറ്റിക്‌ യൂണിറ്റ്. 10-8 വോള്‍ട്ടിന്  തുല്യമാണ്  ഒരു   അബ് വോള്‍ട്ട്.

Monday 6 May 2013

ആബ്‌സിസിക് ആസിഡ് Abscisic acid

ആബ്‌സിസിക്  ആസിഡ് Abscisic acid : സസ്യവളര്‍ച്ചയ്ക്ക്  സഹായകമായ ഹോര്‍മോണ്‍. പ്രധാനമായും  വളര്‍ച്ചയെ നിയന്ത്രിക്കുന്നത്  ഇതാണ്.  അതുപേലെ ഇലകളും ഫലങ്ങളും കൊഴിയുന്നതിനുളള രാസപ്രക്രിയയ്ക്ക്  നേതൃത്വം കെടുക്കുന്നതും  ഇതാണ്. ഹരിതകത്തിലാണ്  മുഖ്യമായും ഇതിന്റെ ഉല്‍പാദനം നടക്കുന്നത്. ജലക്ഷാമം പോലുളള പ്രതികുലസാഹചര്യങ്ങളില്‍ ഇതിന്റെ ഉല്‍പാദനം  ത്വരിതഗതിയിലാകുന്നു.      




    

Saturday 4 May 2013

അകാര്‍ബണിക രസതന്ത്രം Inorganic Chemistry

അകാര്‍ബണിക  രസതന്ത്രം   Inorganic Chemistry : മൂലകങ്ങളുടേയും  സംയുക്തങ്ങളുടേയും നിര്‍മ്മാണം, ഗുണങ്ങള്‍, ഉപയോഗങ്ങള്‍ എന്നിവ  പ്രതിപാദിക്കുന്ന    രസതന്ത്ര ശാഖയാണ്  അകാര്‍ബണിക  രസതന്ത്രം.

ഭൗതിക രസതന്ത്രം Physical Chemistry

ഭൗതിക രസതന്ത്രം  Physical Chemistry : രാസപ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചുളള നിയമങ്ങളെക്കുറിച്ചും, സിദ്ധാന്തങ്ങളെക്കുറിച്ചും,   രാസമാറ്റങ്ങളോടു ബന്ധപ്പെട്ട ഊര്‍ജ്ജപരിവര്‍ത്തനത്തെക്കുറിച്ചും പ്രതിപാദിക്കുന്ന    രസതന്ത്രശാഖയാണ് ഭൗതിക രസതന്ത്രം.