Saturday 27 July 2013

കാന്‍ഡെല Candela

കാന്‍ഡെല Candela : പ്രകാശതീവ്രതയുടെ SI യൂണിറ്റാണ് കാന്‍ഡെല. 101325 പാസ്ക്കല്‍ മര്‍ദ്ദത്തില്‍ പ്ലാറ്റിനം ഉറയുന്ന താപനിലയിലുളള ബ്ലാക്ക്‌ ബോഡി (black body) യുടെ പ്രതലത്തിലെ 1/60  ചതുരശ്രസെന്‍റിമീറ്റര്‍ വിസ്തരത്തില്‍ നിന്ന് പ്രതലത്തിന് ലംബദിശയിലേക്കുളള പ്രകാശതീവ്രതയാണ് 1 കാന്‍ഡെല. മുന്പ് ഇതിന് കാന്‍ഡെല്‍ candle എന്ന് മാത്രമായിരുന്നു പേര്. ഇപ്പോള്‍ new candle എന്നും പറയുന്നു.  Cd ആണ് പ്രതീകം.                                                                                                        

കാംബ്രിയന്‍ Cambrian

കാംബ്രിയന്‍ Cambrian : പാലിയോസോയിക്  Paleozoic കാലഘട്ടത്തിലെ ഏറ്റവും പ്രാചീനമായ ജിയോളജീയ കാലഘട്ടം. ഏകദേശം 57 കോടി വര്‍ഷം മുന്പ് തുടങ്ങി 47 കോടി വര്‍ഷം മുന്പ് അവസാനിച്ചു. ഈ കാലഘട്ടത്തിലാണ് ഖനിജങ്ങളടങ്ങിയ പുറന്തോടുളള സമുദ്രജന്തുക്കളുടെ ഉത്ഭവം.  ഇവയില്‍ പ്രധാനപ്പെട്ടതാണ് ട്രൈലോബൈറ്റുകള്‍ Trilobites . ട്രൈലോബൈറ്റുകള്‍ കടലിന്‍റെ അടിത്തടിലാണ് ജീവിച്ചിരുന്നത്.                    
 ട്രൈലോബൈറ്റുകള്‍ Trilobites
                                                                                      

Saturday 20 July 2013

കഡൂസീയസ് Caduceus

കഡൂസീയസ് Caduceus : വൈദ്യവൃത്തിയുടെ ചിഹ്നമാണ് ഇത്. റോമന്‍ ദേവന്‍മാരുടെ മാന്ത്രികദണ്ഡ്. മെര്‍ക്കുറി എന്ന ദേവന്‍റെ കൈയില്‍ ഇത് എപ്പോഴും കാണുമത്രേ. ഒരു ദണ്ഡും അതിനെ ചുറ്റിയ രണ്ട് സര്‍പ്പങ്ങളുമാണ് ഇതിന്‍റെ പ്രത്യേകത
                                                        
കഡൂസീയസ് Caduceus    

ബ്രോങ്കോസ്കോപ്പ് Bronchoscope

ബ്രോങ്കോസ്കോപ്പ് Bronchoscope : ശ്വാസനാളത്തിന്‍റെ അകഭാഗം നിരിക്ഷിക്കുന്നതിനുളള ഉപകരണം .                          
ബ്രോങ്കോസ്കോപ്പ് Bronchoscope
     

ബോളോമീറ്റര്‍ Bolometer

ബോളോമീറ്റര്‍ Bolometer : ചില  പ്രത്യേക തരംഗദൈര്‍ഘ്യമേഖലകളിലുളള വിദ്യുത്കാന്തിക വികിരണങ്ങളുടെ ഊര്‍ജം അളക്കാനുളള ഉപകരണം. വികിരണം കൊണ്ടുണ്ടാകുന്ന ചൂടുകൊണ്ട് കനം കുറഞ്ഞ ഒരു ചാലകത്തിന്‍റെ രോധത്തില്‍ വരുന്ന മാറ്റത്തെ ആധാരമാക്കിയാണ് ഇത് പ്രവര്‍ത്തിക്കുന്നത്. താപനിദര്‍ശകം  (Thermal Detector ) എന്നും ഇതിന് പേരുണ്ട്.         
ബോളോ മീറ്റര്‍ 
                                                                                      

Friday 19 July 2013

പൊട്ടാല കൊട്ടാരം Potala Palace

പൊട്ടാല കൊട്ടാരം Potala Palace:   ടിബറ്റന്‍ ആത്മീയ നേതാവായ ദലൈലാമയുടെ ഔദ്യോഗിക വസതിയായിരുന്നു പൊട്ടാല കൊട്ടാരം. ലോകത്തില്‍ ഏറ്റവും ഉയരത്തില്‍ സ്ഥിതിചെയ്യുന്ന മേഖലയാണ് ടിബറ്റ്. സമുദ്രനിരപ്പില്‍ നിന്ന് 16000 അടി ( 4900 മീറ്റര്‍ ) ഉയരത്തിലാണ് ടിബറ്റ് സ്ഥിതിചെയ്യുന്നത്. ടിബറ്റന്‍ ആത്മീയ നേതാവിന്‍റെ                     മതപരവും ഭരണപരവുമായ ഒരു  കേന്ദ്രമായിരുന്നു ഇത്. ലാസാ നദി താഴ്വരയില്‍ നിന്ന് 425 അടി ഉയരത്തിലുളള കുന്നിന്‍റെ മുകളിലാണ് കൊട്ടാരം സ്ഥിതി ചെയ്യുന്നത്.13 ചതുരശ്ര കിലോമിറ്റര്‍ പ്രദേശത്ത് ഇത് വ്യാപിച്ചുകിടക്കുന്നു. 1994 - ല്‍  യുനെസ്കോയുടെ ലോകപൈതൃക പട്ടികയില്‍ ഇതിന് സ്ഥാനം ലഭിച്ചു.   ടിബറ്റിന്‍റെ തലസ്ഥാനമാണ് ലാസ. 1642- ലാണ് ലാസ ടിബറ്റിന്‍റെ തലസ്ഥാനമായത്. എ.ഡി ഒന്പതാം നൂറ്റണ്ട് മുതല്‍ ലാസ, മതത്തിന്‍റെയും  ആത്മീയതയുടെ കേന്ദ്രമാണ്. 1951 - ല്‍ ചൈന ലാസയില്‍ അധിനിവേശം നടത്തി. ചൈനയക്ക് കീഴില്‍ സ്വയം ഭരണ മേഖലയായപ്പോഴും ലാസ തലസ്ഥാന നഗരിയായി തുടര്‍ന്നു. ലാസയ്ക്ക് ഒരു വിശേഷണമുണ്ട് വിലക്കപ്പെട്ട നഗരം ( Forbidden City ).                                                                                                                                                                                  
പൊട്ടാല കൊട്ടാരം Potala Palace


Wednesday 17 July 2013

ഓഫിയോളജി Ophiology

ഓഫിയോളജി Ophiology : പാന്പുകളെക്കുറിച്ചുളള പഠനമാണ് ഓഫിയോളജി Ophiology. പാന്പുകള്‍ക്ക് കണ്‍പോളകളില്ല. പാന്പുകള്‍ക്കാണ് ഏറ്റവും കൂടുതല്‍ വാരിയെല്ലുകള്‍ ഉളളത്. ജൂലൈ 16 ലോക പാന്പ് ദിനമായി ആചരിക്കുന്നു. പന്പുകള്‍ക്ക് ബാഹ്യകര്‍ണങ്ങളില്ല. കുടുകുട്ടി മുട്ടയിടുന്ന ഏക പാന്പാണ് രാജവെന്പാല King Cobra .  രാജവെന്പാലയുടെ ഭക്ഷണം പാന്പുകളാണ്. ഏറ്റവും നീളമുളള വിഷപ്പാന്പാണ് രാജവെന്പാല. പാന്പുവര്‍ഗത്തിലെ രാജാവാണ് രാജവെന്പാല.  പാന്പുകള്‍ ഭക്ഷണം വിഴുങ്ങുകയാണ് പതിവ്.            സ്വന്തം തലയേക്കാള്‍ വലിയ ഇരയേയും പന്പുകള്‍ ഭക്ഷിക്കാറുണ്ട്. രാജവെന്പാല, മുര്‍ഖന്‍, അണലി, ശംഖുവരയന്‍, കടല്‍പ്പാന്പുകള്‍ എന്നിവയാണ് കേരളത്തില്‍ കണ്ടുവരുന്ന വിഷപ്പാന്പുകള്‍. ഇവയില്‍ രാജവെന്പാല, കടല്‍പ്പാന്പ് എന്നിവ നാട്ടില്‍ കാണപ്പെടാറില്ല. പന്പുകള്‍ നാക്കു നീട്ടുന്പോള്‍ ഗന്ധം പിടിച്ചെടുത്ത് പരിസരം മനസ്സിലാക്കാന്‍ അവയെ സഹായിക്കുന്നത്‌ മേലണ്ണാക്കിലുളള 'ജേക്കബ് സണ്‍സ് ഓര്‍ഗന്‍സ്'  ( vomeronasal organ (VNO), or Jacobson's organ ) എന്ന സംവിധാനമാണ്.                                                                                                                                                                

രാജവെന്പാല

Thursday 11 July 2013

ബ്ളൂ ബേബി സിന്‍ഡ്രോം Blue Baby Syndrome

ബ്ളൂ ബേബി സിന്‍ഡ്രോം Blue Baby Syndrome : നീലനിറമുളള ശിശു. ജനിക്കുന്പോള്‍ തന്നെ ഹൃദയത്തിനുളള തകരറുകള്‍മൂലം കുട്ടിയുടെ ചുണ്ടിനും നഖത്തിനും മറ്റും നീലനിറം കാണുന്നു. രക്തത്തില്‍ ഓക്സിജന്‍ കലരുന്ന പ്രക്രിയയ്ക്ക് തടസ്സമുണ്ടാകുന്നതാണ് നീലനിറത്തിനു കാരണം.   

                                                                         

ബ്ളാസ്റ്റുല Blastula

ബ്ളാസ്റ്റുല Blastula : ജന്തുക്കളുടെ ഭ്രുണവളര്‍ച്ചയിലെ ഒരു ഘട്ടം. ബീജസങ്കലനത്തെത്തുടര്‍ന്ന് 2, 4, 8, 16 എന്നിങ്ങനെ പിളര്‍ന്ന് പെരുകുന്ന ഭ്രുണകോശങ്ങളുടെ സംഖ്യ 64 എത്തുന്പോഴേക്കും അവ, ദരവും ബാഹ്യമായി ഒരു നിര കോശങ്ങളുമുളള ഒരു പന്തു പോലെ ക്രമീകരിക്കപ്പെടുന്നു. ഭ്രുണവളര്‍ച്ചയിലെ ഈ ഘട്ടമാണ് ബ്ളാസ്റ്റുല.

                                                                                  










Blastulation: 1 - morula, 2 - blastula.
Days4
PrecursorMorula
Gives rise toGastrula

ബ്ളാഡര്‍ വിര Bladder Worm

ബ്ളാഡര്‍ വിര Bladder Worm : മനുഷ്യന്‍റെ ചെറുകുടലില്‍ പരജിവിയായിക്കഴിയുന്ന നാടവിരയുടെ ശൈശ വാവസ്ഥ.                                     

ക്രുബെരാ (വൊറോണിയ) ഗുഹ Krubera Cave

ക്രുബെരാ (വൊറോണിയ) ഗുഹ Krubera Cave :  ലോകത്തിലെ ഏറ്റവും ആഴം കൂടിയ ഗുഹയാണ്  ക്രുബെരാ (വൊറോണിയ) .  വൊറോണിയ ഗുഹ എന്നും ഇതിന് പേരുണ്ട്.   ജോര്‍ജിയയില്‍ പടിഞ്ഞാറന്‍ കാക്കസ് പര്‍വതത്തിന്‍റെ താഴ്വരയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇതിന്  2191 മീറ്റര്‍  ആഴമുണ്ട്. രണ്ടായിരം അടിയിലധികം ആഴമുളള ഭൂമിയിലെ ഏക ഗുഹയാണിത്. 1960 - ലാണ് ഈ ഗുഹ കണ്ടുപിടിച്ചത്. ഇതിന്  ഒരു പ്രവേശനമാര്‍ഗം മാത്രമാണ് ഉളളത്. കരയിലും വെളളത്തിലും ജീവിക്കുന്ന പലതരത്തിലുളള ജീവജാലങ്ങളുടെ താവളമാണ് ഈ ഗുഹ. ഗുഹയ്ക്കകത്ത് ചൂടും തണുപ്പും മാറ്റമില്ലാത്തതിനാല്‍ ഗുഹയില്‍ താമസിക്കുന്ന ജീവികളുടെ ആയുര്‍ദൈര്‍ഘ്യം കൂടുതലാണ്. എന്നാല്‍ പ്രത്യുത്പാദനനിരക്ക് കുറവാണ്.  നിറമില്ലാത്തതും കാഴ്ചശക്തിയില്ലാത്തതുമാണ് മിക്ക ജീവികളും. എന്നാല്‍ മണമറിയാനുളള കഴിവും സ്പര്‍ശനശേഷിയും വളരെ കൂടുതലാണ്. ചലനസ്വാതന്ത്ര്യം കുറവാണെങ്കിലും ഭൂമിയിലുണ്ടാകുന്ന ചെറിയ അനക്കം പോലും ഇവയ്ക്ക് തിരിച്ചറിയാന്‍ കഴിയും.

കടപ്പാട് : മാതൃഭൂമി 


     
                                                                                                                                                                                                                                               

Tuesday 9 July 2013

ബര്‍ക്കീലിയം Berkelium

ബര്‍ക്കീലിയം Berkelium : ബര്‍ക്കീലിയം ഒരു കൃത്രിമ മൂലകമാണ്.  അണുസംഖ്യ( Atomic number) 97 ആണ്.  ബര്‍ക് ലി നഗരത്തിലുളള കാലിഫോര്‍ണിയാ സര്‍വകലാശാലയിലെ സീബോര്‍ഗും ( Glenn T. SeaborgAlbert Ghiorso and Stanley G. Thompson) സഹപ്രവര്‍ത്തകരും ചേര്‍ന്ന  1949 ഡിസംബറില്‍ ആദ്യമായി ഉല്പാദിപ്പിച്ചു. പുതിയ ഉല്‍പന്നത്തിന് നഗരത്തിന്‍റെ പേര് ചേര്‍ത്ത് ബര്‍ക്കീലിയം എന്ന് പേരിട്ടു.  ഇതിന്‍റെ പ്രതീകം Bk എന്നാണ്.   

                                                                               
                                               ബര്‍ക്കീലിയം ലോഹം  

ബന്‍സോയിക് ആസിഡ് Benzoic Acid

ബന്‍സോയിക് ആസിഡ് Benzoic Acid : അരോമാറ്റിക് ആസിഡുകളില്‍ ഏറ്റവും ലളിതം. ഭക് ഷ്യവസ്തുകള്‍ കേടുകൂടാതെ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്നു. ധാന്യാപ്പെടിയും  അച്ചാറും ജാമും കേടാകാതെ സൂക്ഷിക്കാന്‍ ബന്‍സോയിക് ആസിഡ് ചേര്‍ക്കാറുണ്ട്.    ചേര്‍താല്‍  ഭക് ഷ്യവസ്തുകള്‍ ആറുമാസം മുതല്‍ ഒരു വര്‍ഷം വരെ കേടുകൂടാതിരിക്കും. മൈദയും  അരിപ്പെടിയും ആട്ടയും   അച്ചാറും ജാമും കേടുകൂടാതെ സൂക്ഷിക്കാന്‍ ബന്‍സോയിക് ആസിഡ് ഉപയോഗിക്കുന്നു. ഒരു കിലോഗ്രാമില്‍ ഒരു മില്ലിഗ്രാം  ബന്‍സോയിക് ആസിഡ് ആണ് സാധാരണ ചേര്‍ക്കാറുളളത്.  ഇതിന്‍റെ നിറം വെളുപ്പാണ്. ഉരുകല്‍നില 1220C.                                                                                                                                         രാസനാമം C6H5COOH    

ബന്‍സോയിക് ആസിഡിന്‍റെ  ക്രിസ്റ്റലുകള്‍     

Monday 8 July 2013

വിററാമിന്‍ B1(Thiamin)

 വിററാമിന്‍ B1(Thiamin) വിററാമിന്‍ B1 ന്‍റെ രാസനാമം തയമിന്‍ (Thiamin) എന്നാണ്. വിററാമിന്‍ B1 ന്‍റെ കുറവുകൊണ്ടുക്കുന്ന രോഗമാണ് ബെറിബെറി Beriberi .   വിററാമിന്‍ B1 ണ്‍ ശരീരത്തിന്‍റെ വളര്‍ച്ചയ്ക്കും ഹൃദയത്തിന്‍റെ പ്രവര്‍ത്തനത്തിനും ധാന്യകത്തിന്‍റെ ഉപാപചയത്തിനും ആവശ്യമാണ്.  വിററാമിന്‍ B1 ണിന്‍റെ കുറവ് നാഡിവവ്യൂഹത്തെയും രക്തചംക്രമണത്തെയും ബാധിക്കുന്നു. കുടാതെ അവയവങ്ങള്‍ സ്തംഭിക്കുവാനും കാരണമാകാറുണ്ട്.    വിററാമിന്‍ B1 ണ്‍  പാലിലും മത്സ്യത്തിലും ഇറച്ചിയിലും  ഭക് ഷ്യധാന്യാങ്ങളിലും       ധാരാളമായി അടങ്ങിയിട്ടുണ്ട്.    

      
             

ബെറിബെറി Beriberi

ബെറിബെറി Beriberi : വിററാമിന്‍ B1 ന്‍റെ കുറവുകൊണ്ടുക്കുന്ന ഒരു രോഗം.  വിററാമിന്‍ B1 ന്‍റെ രാസനാമം തയമിന്‍ (Thiamin) എന്നാണ്. വിററാമിന്‍ B1 ണ്‍ ശരീരത്തിന്‍റെ വളര്‍ച്ചയ്ക്കും ഹൃദയത്തിന്‍റെ പ്രവര്‍ത്തനത്തിനും ധാന്യകത്തിന്‍റെ ഉപാപചയത്തിനും ആവശ്യമാണ്.  വിററാമിന്‍ B1 ണിന്‍റെ കുറവ് നാഡിവവ്യൂഹത്തെയും രക്തചംക്രമണത്തെയും ബാധിക്കുന്നു. കുടാതെ അവയവങ്ങള്‍ സ്തംഭിക്കുവാനും കാരണമാകാറുണ്ട്.                                                                                                  

Saturday 6 July 2013

മാമത്ത് ഗുഹ Mammoth Cave National Park

മാമത്ത് ഗുഹ Mammoth Cave National Park   ലോകത്തിലെ ഏറ്റവും നീളം കുടിയ ഗുഹയാണ് മാമത്ത് ഗുഹ. ഇത് അമേരിക്കയിലെ കെന്‍റക്കി സംസ്ഥാനത്താണ്. ഇതിന് 591 കിലോമിറ്റര്‍ നീളമുണ്ട്. 52835 എക്കറില്‍ വ്യാപിച്ചുകിടക്കുന്ന നാഷണല്‍ പാര്‍ക്കിന്‍റെ ഭാഗമാണിത്. ലോകത്തിലെ വലിയ പതിനാല് ഗുഹകള്‍ ഇവിടെയാണ്. 379 അടി ആഴമുളള ഗുഹയ്ക്ക് വിവിധ തട്ടുകളിലായി അഞ്ച് പ്രവേശന കവാടങ്ങളുണ്ട്. 1941 -ല്‍  ഇതിനെ നാഷണല്‍ പാര്‍ക്കായി പ്രഖ്യാപിച്ചു. 1981 - ല്‍ യുനെസ്കോയുടെ ലോകപൈതൃക പട്ടികയില്‍ ഇതിന് സ്ഥാനം ലഭിച്ചു. ഗുഹാമത്സ്യങ്ങളുടെയും ചീവീടുകളുടെയും വിവിധ ഇനം വവ്വാലുകളുടെയും താവളമാണ് മാമത്ത് ഗുഹ. വംശനാശഭീഷണി നേരിടുന്ന ഒട്ടനവധി സസ്യങ്ങളും ജന്തുക്കളും ഇവിടെ കാണപ്പെടുന്നു.  ഗുഹയ്ക്കകത്ത് ചൂടും തണുപ്പും മാറ്റമില്ലാത്തതിനാല്‍ ഗുഹയില്‍ താമസിക്കുന്ന ജീവികളുടെ ആയുര്‍ദൈര്‍ഘ്യം കൂടുതലാണ്. എന്നാല്‍ പ്രത്യുത്പാദനനിരക്ക് കുറവാണ്.  നിറമില്ലാത്തതും കാഴ്ചശക്തിയില്ലാത്തതുമാണ് മിക്ക ജീവികളും. എന്നാല്‍ മണമറിയാനുളള കഴിവും സ്പര്‍ശനശേഷിയും വളരെ കൂടുതലാണ്. ചലനസ്വാതന്ത്ര്യം കുറവാണെങ്കിലും ഭൂമിയിലുണ്ടാകുന്ന ചെറിയ അനക്കം പോലും ഇവയ്ക്ക് തിരിച്ചറിയാന്‍ കഴിയും.

കടപ്പാട് : മാതൃഭൂമി 

മാമത്ത് ഗുഹ


                                                                                
                                                                      മാമത്ത് ഗുഹയിലുളള ബോട്ട് സവാരി

                                             

Friday 5 July 2013

എഡ്വെര്‍ഡ് ആല്‍ഫ്രഡ് മാര്‍ട്ടല്‍ Eduoard Alfred Martel

എഡ്വെര്‍ഡ് ആല്‍ഫ്രഡ് മാര്‍ട്ടല്‍ Edouard Alfred Martel :    ഗുഹാപഠനത്തിന്‍റെ പിതാവ് എഡ്വെര്‍ഡ് ആല്‍ഫ്രഡ് മാര്‍ട്ടല്‍ ആണ്.    ഗുഹാപഠനം ഒരു പ്രത്യേക വിഷയമായി അവതരിപ്പിച്ചത് എഡ്വെര്‍ഡ് ആല്‍ഫ്രഡ് മാര്‍ട്ടല്‍ ആണ്.  തന്‍റെ ജന്മനാടായ ഫ്രാന്‍സിലും മറ്റ് നിരവധി രാജ്യങ്ങളിലുമായി ആയിരക്കണക്കിന് ഗുഹകളെക്കുറിച്ച് എഡ്വെര്‍ഡ് ആല്‍ഫ്രഡ് മാര്‍ട്ടല്‍  പഠനം നടത്തിയിട്ടുണ്ട്. ഗുഹയെ സംബന്ധിക്കുന്ന നിരവധി വസ്തുക്കളുടെ വലിയ ശേഖരം തന്നെയുളള എഡ്വെര്‍ഡ് ആല്‍ഫ്രഡ് മാര്‍ട്ടല്‍ ധാരാളം ലേഖനങ്ങളും പുസ്തങ്ങളും പ്രസിദ്ധികരിച്ചിട്ടുണ്ട്. ഫ്രാന്‍സിലെ ഗുഹയ്ക്കടിയിലെ പുഴ , അയര്‍ലന്‍ഡിലെ മാര്‍ബിള്‍ ആര്‍ച്ച് ഗുഹ എന്നിവയെക്കുറിച്ചുളള പഠനവും അതുപോലെ  മാമത്തിയന്‍ ഗുഹയില്‍ നടത്തിയ പരീക്ഷണങ്ങളും വളരെ പ്രധാനപ്പെട്ടതാണ്. ഗുഹാപഠനം  സ്പീലിയോളജി Speleologyഎന്നാണ് അറിയപ്പെടുന്നത്.

കടപ്പാട് : മാതൃഭൂമി 

സ്പീലിയോളജി Speleology

സ്പീലിയോളജി Speleology :  ഗുഹാപഠനം  സ്പീലിയോളജി എന്നാണ് അറിയപ്പെടുന്നത്.   എഡ്വെര്‍ഡ് ആല്‍ഫ്രഡ് മാര്‍ട്ടല്‍ Édouard Alfred Martel ആണ്  ഗുഹാപഠനത്തിന്‍റെ പിതാവ്.  ഗുഹാപഠനം ഒരു പ്രത്യേക വിഷയമായി അവതരിപ്പിച്ചത് എഡ്വെര്‍ഡ് ആല്‍ഫ്രഡ് മാര്‍ട്ടല്‍ ആണ്.  തന്‍റെ ജന്മനാടായ ഫ്രാന്‍സിലും മറ്റ് നിരവധി രാജ്യങ്ങളിലുമായി ആയിരക്കണക്കിന് ഗുഹകളെക്കുറിച്ച് എഡ്വെര്‍ഡ് ആല്‍ഫ്രഡ് മാര്‍ട്ടല്‍  പഠനം നടത്തിയിട്ടുണ്ട്. ഗുഹയെ സംബന്ധിക്കുന്ന നിരവധി വസ്തുക്കളുടെ വലിയ ശേഖരം തന്നെയുളള എഡ്വെര്‍ഡ് ആല്‍ഫ്രഡ് മാര്‍ട്ടല്‍ ധാരാളം ലേഖനങ്ങളും പുസ്തങ്ങളും പ്രസിദ്ധികരിച്ചിട്ടുണ്ട്. ഫ്രാന്‍സിലെ ഗുഹയ്ക്കടിയിലെ പുഴ , അയര്‍ലന്‍ഡിലെ മാര്‍ബിള്‍ ആര്‍ച്ച് ഗുഹ എന്നിവയെക്കുറിച്ചുളള പഠനവും അതുപോലെ  മാമത്തിയന്‍ ഗുഹയില്‍ നടത്തിയ പരീക്ഷണങ്ങളും വളരെ പ്രധാനപ്പെട്ടതാണ്.                                                                                                                                                                                    

Thursday 4 July 2013

ബെല്‍ മെറ്റല്‍ Bell Metal

ബെല്‍ മെറ്റല്‍ Bell Metal : മണി വാര്‍ക്കുന്നതിന് ഉപയോഗിക്കുന്ന പ്രത്യേകതരം വെളേളാട്. 60 മുതല്‍ 85 വരെ ശതമാനം ചെന്പും ( Copper )      ബാക്കി വെളുത്തീയവും ( tin )     ചേര്‍ന്ന സങ്കരമാണിത്. കറുത്തീയവും സിങ്കും ചേര്‍ക്കാറുണ്ട്.                                                                                   

ബെക്വെറല്‍ പ്രഭാവം Becquerel Effect

ബെക്വെറല്‍ പ്രഭാവം Becquerel Effect : ഒരു ലായനിയില്‍ മുക്കിയിട്ടിരിക്കുന്ന രണ്ട് ഇലക്ട്രോഡുകളിന്‍ മേല്‍ വ്യത്യസ്ത അളവില്‍ പ്രകാശം വീഴുന്പോള്‍ അവയ്ക്കിടയില്‍ വൈദ്യുതധാര പ്രവഹിക്കുന്നത്. ചിലയിനം ഇലക്ട്രോഡുകള്‍ മാത്രമേ ഇത് പ്രകടിപ്പിക്കാറുളളു.                                                                    

ബെക്വെറല്‍ Becquerel

ബെക്വെറല്‍ Becquerel : റേഡിയോ ആക്ടീവതയുടെ SI യൂണിറ്റ്. Bq ആണ് പ്രതീകം. ഓരോ സെക്കന്‍ഡിലും ഓരോ സ്വതസംക്രമണം നടക്കുന്ന അണുകേന്ദ്രത്തിന്‍റെ റേഡിയോ ആക്ടീവതയ്ക്കു തുല്യമാണിത്.                                            

Wednesday 3 July 2013

ബ്യൂഫോര്‍ട്ട് വിന്‍ഡ് സ്കെയ്ല്‍ Beaufort Wind Scale

ബ്യൂഫോര്‍ട്ട് വിന്‍ഡ് സ്കെയ്ല്‍ Beaufort Wind Scale : കാറ്റിന്‍റെ വേഗം സുചിപ്പിക്കുന്ന ഒരു സ്കെയ്ല്‍ . ശാന്തമായ അന്തരീക്ഷസ്ഥിതിയെ പൂജ്യം കൊണ്ടും കൊടുങ്കാറ്റിനെ 12 കൊണ്ടും സൂചിപ്പിക്കുന്നു. പത്തൊന്പതാം ശതകത്തില്‍ ഫ്രാന്‍സിസ് ബ്യൂഫോര്‍ട്ട് Francis Beaufort ആണ് ഈ സ്കെയ്ല്‍ കണ്ടുപിടിച്ചത്.                                                              
ഫ്രാന്‍സിസ് ബ്യൂഫോര്‍ട്ട് 

ബാഥിസ്കേഫ് Bathyscaphe സമുദ്രനിമഗ്ന വാഹനം

ബാഥിസ്കേഫ് Bathyscaphe : സമുദ്രനിമഗ്ന വാഹനം. അഗസ്റ്റെ പിക്കാഡ് Auguste Piccard എന്ന സ്വിസ് ശാസ്ത്രജ്‌ഞന്‍ സമുദ്രത്തിന്‍റെ അടിത്തടില്‍ പര്യവേക്ഷണം നടത്തുന്നതിനുവേണ്ടി ഇത് ആദ്യമായി ഡിസൈന്‍ ചെയ്തു. ബാഥിസ്കേഫ് ഉപയോഗിച്ച് 1960 - ല്‍ ശാന്തസമുദ്രത്തിന്‍റെ അടിത്തടിലെ 10916 മീറ്റര്‍ ആഴമുളള മാരിയാന കിടങ്ങിനുളളില്‍ ആദ്യമായി പര്യവേക്ഷണം നടത്തി.

                                                                                               

Tuesday 2 July 2013

ബാഥിസ്ഫിയര്‍ Bathysphere

ബാഥിസ്ഫിയര്‍ Bathysphere : സമുദ്രത്തിന്‍റെ അടിത്തട്ടില്‍ പര്യവേക്ഷണം നടത്തുന്നതിനുളള ഗോളപേടകം. സമുദ്ര നിമഗ്ന ഗോളം. രണ്ടുപേര്‍ക്ക് പരീക്ഷണ ഉപകരണങ്ങള്‍ സഹിതം ഇതിനുളളില്‍ പ്രവര്‍ത്തിക്കുന്നതിന് സൗകര്യമുണ്ട്. വില്യം ബീബ് William Beebe ആണ് ആദ്യമായി ഡിസൈന്‍ ചെയ്തത്.