Saturday 6 July 2013

മാമത്ത് ഗുഹ Mammoth Cave National Park

മാമത്ത് ഗുഹ Mammoth Cave National Park   ലോകത്തിലെ ഏറ്റവും നീളം കുടിയ ഗുഹയാണ് മാമത്ത് ഗുഹ. ഇത് അമേരിക്കയിലെ കെന്‍റക്കി സംസ്ഥാനത്താണ്. ഇതിന് 591 കിലോമിറ്റര്‍ നീളമുണ്ട്. 52835 എക്കറില്‍ വ്യാപിച്ചുകിടക്കുന്ന നാഷണല്‍ പാര്‍ക്കിന്‍റെ ഭാഗമാണിത്. ലോകത്തിലെ വലിയ പതിനാല് ഗുഹകള്‍ ഇവിടെയാണ്. 379 അടി ആഴമുളള ഗുഹയ്ക്ക് വിവിധ തട്ടുകളിലായി അഞ്ച് പ്രവേശന കവാടങ്ങളുണ്ട്. 1941 -ല്‍  ഇതിനെ നാഷണല്‍ പാര്‍ക്കായി പ്രഖ്യാപിച്ചു. 1981 - ല്‍ യുനെസ്കോയുടെ ലോകപൈതൃക പട്ടികയില്‍ ഇതിന് സ്ഥാനം ലഭിച്ചു. ഗുഹാമത്സ്യങ്ങളുടെയും ചീവീടുകളുടെയും വിവിധ ഇനം വവ്വാലുകളുടെയും താവളമാണ് മാമത്ത് ഗുഹ. വംശനാശഭീഷണി നേരിടുന്ന ഒട്ടനവധി സസ്യങ്ങളും ജന്തുക്കളും ഇവിടെ കാണപ്പെടുന്നു.  ഗുഹയ്ക്കകത്ത് ചൂടും തണുപ്പും മാറ്റമില്ലാത്തതിനാല്‍ ഗുഹയില്‍ താമസിക്കുന്ന ജീവികളുടെ ആയുര്‍ദൈര്‍ഘ്യം കൂടുതലാണ്. എന്നാല്‍ പ്രത്യുത്പാദനനിരക്ക് കുറവാണ്.  നിറമില്ലാത്തതും കാഴ്ചശക്തിയില്ലാത്തതുമാണ് മിക്ക ജീവികളും. എന്നാല്‍ മണമറിയാനുളള കഴിവും സ്പര്‍ശനശേഷിയും വളരെ കൂടുതലാണ്. ചലനസ്വാതന്ത്ര്യം കുറവാണെങ്കിലും ഭൂമിയിലുണ്ടാകുന്ന ചെറിയ അനക്കം പോലും ഇവയ്ക്ക് തിരിച്ചറിയാന്‍ കഴിയും.

കടപ്പാട് : മാതൃഭൂമി 

മാമത്ത് ഗുഹ


                                                                                
                                                                      മാമത്ത് ഗുഹയിലുളള ബോട്ട് സവാരി

                                             

No comments:

Post a Comment